തിരുവനന്തപുരം: വര്‍ഷങ്ങളായി അഴിയാതെ കിടക്കുന്ന ജസ്നാ തിരോധാന കേസില്‍ രേഖകള്‍ പിതാവ് ജയിംസ് ജോസഫ് മുദ്രവച്ച കവറില്‍ കോടതിയില്‍ ഹാജരാക്കി. ഇപ്പോള്ാ# ഹാജരാക്കിയ രേഖകളില്‍ പുതിയ തെളിവുകള്‍ കണ്ടെത്തിയാല്‍ തുടരന്വേഷണത്തിന് ഉത്തരവിടാമെന്നു കോടതി വ്യക്തമാക്കി.
തിരുവനന്തപുരം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ജസ്നയുടെ പിതാവ് നല്‍കിയിട്ടുള്ള രേഖകള്‍ സിബിഐയുടെ കേ
സ് ഡയറിയില്‍ ഉള്ളതാണോയെന്ന് ഒത്തു നോക്കുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥന് ഇന്നു കോടതിയില്‍ ഹാജരാകും.
അഞ്ജാത സുഹൃത്തിനേക്കുറിച്ചു വിവരം നല്‍കിയിട്ടും ആ ദിശയില്‍ അന്വേഷണത്തിന് സിബിഐ തയാറായില്ലെന്നു ജെസ്നയുടെ പിതാവ് ജയിംസ് ജോസഫ് നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. കൂടുതലായി തെളിവുകള്‍ നല്കിയാല് തുടരന്വേഷണം നടത്താന്‍ തയാറാണെന്നും സിബിഐ നിലപാടു സ്വീകരിച്ചു. ഇതേത്തുടര്‍ന്നാണ് രേഖകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചത്.