ന്യൂഡല്‍ഹി: രാജ്യത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴുമുതലാണ് വോട്ടെടുപ്പ് തുടങ്ങിയത്. .11 സംസ്ഥാനങ്ങളിലെ 93 സീറ്റുകളിലേക്കാണ് ആരംഭിച്ചത്.
.ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്ട്ര, യുപി, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ബിഹാര്‍, ബംഗാള്‍, അസം, ഗോവ, ദമന്‍, ദിയു, ദാദ്ര നഗര്‍ ഹവേലി എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
ഗുജറാത്തിലെ സൂററ്റില്‍ ബിജെപി സ്ഥാനാര്‍ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ അവിടെ വോട്ടെടുപ്പില്ല. ജമ്മു കശ്മീരിലെ അനന്ത്‌നാഗ് രജൗരി മണ്ഡലത്തില്‍ ഇന്നു നിശ്ചയിച്ചിരുന്ന വോട്ടെടുപ്പ് 25ലേക്കു മാറ്റി.