ന്യൂയോര്‍ക്ക്: ബഫല്ലോയുടെ വടക്ക് നോർത്ത് ടോണവാണ്ടയിൽ വെള്ളിയാഴ്ച രാത്രി ആംട്രാക്ക് ട്രെയിൻ പിക്കപ്പ് ട്രക്കിൽ ഇടിച്ച് മൂന്ന് പേർ മരിച്ചു. ട്രക്കിലുണ്ടായിരുന്ന 3 യാത്രക്കാരും സംഭവസ്ഥലത്തു തന്നെ മരിച്ചതായി അഗ്നിശമനസേനാ മേധാവി പറഞ്ഞു.
ട്രെയിനിലുണ്ടായിരുന്ന 21 യാത്രക്കാർക്കും ജീവനക്കാർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആംട്രാക്ക് പറഞ്ഞു.ന്യൂയോർക്കിൽ നിന്ന് വടക്കോട്ട് നയാഗ്ര ഫാൾസിലേക്ക് പോവുകയായിരുന്നു ട്രെയിൻ. നോർത്ത് ടൊണാവാണ്ട ഫയർഫോഴ്‌സ് സംഭവസ്ഥലത്ത് എത്തുമ്പോൾ മൂന്ന് യാത്രക്കാരേയും അപകടത്തിൽപ്പെട്ട ട്രക്കിൽ കുടുങ്ങിയ നിലയിലാണ് കണ്ടെത്തിയത്.
ഫെഡറൽ റെയിൽറോഡ് അഡ്മിനിസ്‌ട്രേഷൻ്റെ കണക്കനുസരിച്ച്, യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ റെയിൽ സംബന്ധമായ മരണങ്ങളുടെ രണ്ടാമത്തെ പ്രധാന കാരണം റെയിൽറോഡ്-ഹൈവേ ഗ്രേഡ് ക്രോസിംഗ് സംഭവങ്ങളാണ്.