Thursday, March 13, 2025

HomeMain Storyസിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ട് ഒരാൾ മരിച്ചു. 30 പേർക്ക് പരുക്കേറ്റു

സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ട് ഒരാൾ മരിച്ചു. 30 പേർക്ക് പരുക്കേറ്റു

spot_img
spot_img

ലണ്ടൻ∙: സിംഗപ്പൂർ എയർലൈൻസ് വിമാനം ആകാശച്ചുഴിയിൽപ്പെട്ട് ഒരാൾ മരിച്ചു. 30 പേർക്ക് പരുക്കേറ്റു. ചുഴിയിൽ പെട്ടതിനെ തുടർന്ന് വിമാനം ബാങ്കോക്ക് സുവർണഭൂമി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.

‘‘ലണ്ടനിൽ നിന്ന് (ഹീത്രൂ) സിംഗപ്പൂരിലേക്ക് സർവീസ് നടത്തുന്ന സിംഗപ്പൂർ എയർലൈൻസ് വിമാനം (#SQ321) 2024 മെയ് 20ന് യാത്രാമധ്യേ ആകാശച്ചുഴിയിൽപ്പെട്ടു. ഇതേത്തുടർന്ന് വിമാനം ബാങ്കോക്കിലേക്ക് വഴിതിരിച്ചുവിട്ടു. 2024 മെയ് 21ന് പ്രാദേശിക സമയം 3.45ഓടെ വിമാനം അവിടെ ലാൻഡ് ചെയ്തു.’’

‘‘അപകടത്തിൽപ്പെട്ട ബോയിംഗ് 777-300ഇആർ വിമാനത്തിലെ ഒരു യാത്രക്കാരൻ മരിക്കുകയും ഒട്ടേറെപ്പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മരിച്ചയാളുടെ കുടുംബത്തെ സിംഗപ്പൂർ എയർലൈൻസിന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു.’’ – – സിംഗപ്പുർ എയർലൈൻസ് എക്സിൽ കുറിച്ചു.

ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള എസ്ക്യു21 വിമാനമാണ് ആകാശച്ചുഴിയിൽപ്പെട്ടത്. ബോയിങ് 777–300 ഇആർ വിമാനത്തിൽ 211 യാത്രക്കാരും 18 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments