Monday, December 23, 2024

HomeMain Storyഇബ്രാഹിം റെയ്‌സിയുടെ അപകടമരണം: അട്ടിമറിയില്ലെന്ന് പ്രാഥമിക റിപ്പോര്‍ട്ട്

ഇബ്രാഹിം റെയ്‌സിയുടെ അപകടമരണം: അട്ടിമറിയില്ലെന്ന് പ്രാഥമിക റിപ്പോര്‍ട്ട്

spot_img
spot_img

ടെഹ്‌റാന്‍: ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി മരണപ്പെട്ട സംഭവത്തില്‍ അട്ടിമറിയില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. വ്യോമപാതയില്‍ നിന്ന് ഹെലികോപ്റ്റര്‍ വ്യതിചലിച്ചിട്ടില്ലെന്നും സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നുമാണ് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്.

പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെയും, വിദേശകാര്യ മന്ത്രി ഹുസൈന്‍ അബ്ദുല്ല ഹിയാന്റെയും മരണത്തിന് കാരണമായ ഹെലികോപ്റ്റര്‍ അപകടത്തെ കുറിച്ചുള്ള ആദ്യ അന്വേഷണ റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്തുവന്നത്. ഇറാന്റെ സായുധ സേനാ മേധാവിയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് വെടിയുണ്ടകളോ, മറ്റ് സ്‌ഫോടക വസ്തുക്കളോ കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഒരിക്കല്‍ പോലും ഹെലികോപറ്റര്‍ വ്യോമപാതയില്‍ നിന്ന് വ്യതിചലിചില്ല. വാച്ച് ടവറും ഫ്‌ലൈറ്റ് ജീവനക്കാരും തമ്മിലുള്ള സംഭാഷണത്തില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അപകടത്തിന് ഏകദേശം ഒന്നര മിനിറ്റ് മുന്‍പ് ഹെലികോപ്റ്റര്‍ വ്യൂഹത്തിലെ മറ്റ് രണ്ട് കോപ്ടറുകളുടെ പൈലറ്റുമാകുമായി തകര്‍ന്ന ഹെലികോപ്റ്ററിന്റെ പൈലറ്റ് ബന്ധപ്പെട്ടിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments