Saturday, September 7, 2024

HomeMain Storyതാമസയോഗ്യം: പുതിയ ഗ്രഹത്തെ കണ്ടെത്തി, താപനില കൂടുതല്‍

താമസയോഗ്യം: പുതിയ ഗ്രഹത്തെ കണ്ടെത്തി, താപനില കൂടുതല്‍

spot_img
spot_img

വാസയോഗ്യമാവാന്‍ സാധ്യതയുള്ള ഗ്രഹത്തെ കണ്ടെത്തി ഗവേഷക സംഘങ്ങള്‍. ഭൂമിയേക്കാള്‍ അൽപം ചെറുതും എന്നാല്‍ ശുക്രനേക്കാള്‍ വലുതുമായ ഗ്രഹത്തെയാണ് കണ്ടെത്തിയത്.

ഗ്ലീസ് 12 ബി ( Gliese 12b) എന്നാണ് ഇതിന് പേര്. മീനം നക്ഷത്ര രാശിയിലുള്ള ഒരു ചുവന്ന കുള്ളന്‍ നക്ഷത്രത്തെയാണ് ഭ്രമണം ചെയ്യുന്ന ഗ്രഹമാണിത്. സൂര്യന്റെ 27 ശതമാനം മാത്രം വലിപ്പവും 60 ശതമാനം മാത്രം താപവും മാത്രമാണ് ഈ നക്ഷത്രത്തിനുള്ളത്. 12.8 ദിവസം കൊണ്ടാണ് ഗ്ലീസ് 12ബി ഈ നക്ഷത്രത്തെ ചുറ്റിവരുന്നത്.

സൂര്യനേക്കാള്‍ ചെറിയ നക്ഷത്രത്തെയാണ് ചുറ്റുന്നതെങ്കിലും ജലത്തിന് നിലനില്‍ക്കാന്‍ സാധ്യതയുള്ള സ്ഥാനത്താണ് ഗ്ലീസ് 12ബി സ്ഥിതി ചെയ്യുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഇതിന് അന്തരീക്ഷമില്ലെന്നാണ് ഗവേഷകരുടെ അനുമാനം. ഉപരിതല താപനില 47 ഡിഗ്രി സെല്‍ഷ്യസ് ആണ്.

നാസയുടെ ട്രാന്‍സിറ്റിങ് എക്‌സോപ്ലാനറ്റ് സര്‍വേ സാറ്റലൈറ്റ് ശേഖരിച്ച വിവരങ്ങള്‍ പരിശോധിച്ചാണ് ശാസ്ത്രജ്ഞര്‍ ഗ്ലീസ് 12ബിയെ കണ്ടെത്തിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments