Saturday, September 7, 2024

HomeMain Storyഅഞ്ചുവർഷത്തിനുള്ളിൽ ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

അഞ്ചുവർഷത്തിനുള്ളിൽ ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

spot_img
spot_img

ന്യൂഡൽഹി: മോദിസർക്കാർ ഭരണത്തിൽ തിരിച്ചെത്തിയാൽ അഞ്ചുവർഷത്തിനുള്ളിൽ ഏക സിവിൽ കോഡ് (യുസിസി) നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ പറഞ്ഞു. ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയത്തിൽ നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകൾ നടപ്പാക്കുമെന്നും ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

“ഭരണഘടനയുടെ സ്രഷ്ടാക്കൾ, സ്വാതന്ത്ര്യം നേടിയതു മുതൽ നമ്മുടെ പാർലിമെന്റിനും രാജ്യത്തെ സംസ്ഥാന നിയമസഭകൾക്കും വിട്ടുകൊടുത്ത ഉത്തരവാദിത്തമാണ് ഏക സിവിൽ കോഡ്. ഭരണഘടനാ അസംബ്ലി തീരുമാനിച്ച മാർഗനിർദ്ദേശങ്ങളിൽ യുസിസിയും ഉൾപ്പെടുന്നു. ഭരണഘടനാ രൂപീകരണസമയത്ത് കെ.എം.മുൻഷി, രാജേന്ദ്രബാബു, അംബേദ്കർ തുടങ്ങിയ നിയമപണ്ഡിതർ രാജ്യത്ത് മതാടിസ്ഥാനത്തിൽ നിയമങ്ങൾ ഉണ്ടാവരുതെന്നും, എല്ലാവരെയും ഉൾക്കൊള്ളുന്ന ഏകീകൃത സിവിൽകോഡ് ഉണ്ടാകണമെന്നും ആവശ്യപ്പെട്ടിരുന്നതായും അമിത് ഷാ ചൂണ്ടിക്കാട്ടി.

അടുത്തിടെ ഉത്തരാഖണ്ഡിൽ പുഷ്കർ സിങ് ധാമി സർക്കാർ നടപ്പിലാക്കിയ ഏക സിവിൽ കോഡ് നിയമം സാമൂഹികവും നിയമപരവുമായ പരിശോധനക്ക് വിധേയമാക്കണമെന്നും, മതമേലധ്യക്ഷന്മാരുമായി കൂടിയാലോചിച്ച് വേണ്ട മാറ്റങ്ങൾ വരുത്തണമെന്നും അമിത്ഷാ പറഞ്ഞു. ‘‘വിപുലമായ സംവാദങ്ങൾ നടക്കണം. ചർച്ചകൾക്ക് ശേഷം, ഉത്തരാഖണ്ഡ് സർക്കാർ നടപ്പിലാക്കിയ നിയമത്തിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ പരിശോധിച്ച് തിരുത്തണം. തീർച്ചയായും നിയമത്തെ വെല്ലുവിളിച്ചുകൊണ്ട് ആരെങ്കിലും കോടതിയെ സമീപിക്കും. അപ്പോൾ കോടതിയുടെ അഭിപ്രായവും വരും. അതുകൂടി കണക്കിലെടുത്തുകൊണ്ടായിരിക്കണം കേന്ദ്ര സംസ്ഥാനസർക്കാരുകൾ നിയമം എങ്ങനെ നടപ്പിലാക്കണമെന്ന് തീരുമാനിക്കേണ്ടത്

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പിനെക്കുറിച്ച് പഠിക്കാനായി മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ് അധ്യക്ഷനായി കമ്മിറ്റി രൂപീകരിച്ചിരുന്നു. ഞാനും അതിൽ അംഗമായിരുന്നു. അതിന്റെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. രാജ്യത്ത് ഒരേസമയം തിരഞ്ഞെടുപ്പ് നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.’’ അമിത് ഷാ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments