Saturday, September 7, 2024

HomeMain Storyസൗത്ത് ഇന്ത്യ ആര് പിടിക്കും (തിരഞ്ഞെടുപ്പ് വിശകലനം)

സൗത്ത് ഇന്ത്യ ആര് പിടിക്കും (തിരഞ്ഞെടുപ്പ് വിശകലനം)

spot_img
spot_img

രഞ്ജിത് നായർ

2024 ലോക് സഭ തിരഞ്ഞെടുപ്പിന് ഫലം വരാൻ ഇനി ഒരാഴ്ച .എക്സിറ്റ് പോളിന് മുൻപ് വിവിധ മാധ്യമ തിരഞ്ഞെടുപ്പ് വിദഗ്ധ അഭിപ്രായത്തിന്റെ സമഗ്രമായ വിശകലനത്തിൽ അവസാന ഫലം വിവിധ സംസ്ഥാന ങ്ങളിൽ എങ്ങനെ എന്ന് പരിശോധിക്കാം .

കേരളത്തിൽ യു ഡി എഫിന് മുൻ‌തൂക്കം

കേരളത്തിൽ യുഡിഎഫ് 13 മുതൽ 17 സീറ്റ് വരെയും എൽ ഡി എഫ് 2 മുതൽ 5 വരെയും ബി ജെ പി 1 മുതൽ രണ്ടു വരെ സീറ്റ് നേടാം എന്ന് വിലയിരുത്താം ..കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങൾ തൃശൂർ ,തിരുവന ന്തപുരം ,ആറ്റിങ്ങൽ ,കണ്ണൂർ എന്നിവയാണെന്നു കണക്കാക്കപ്പെടുന്നു .കൂടാതെ വടകര ,ആലത്തൂർ ,പാലക്കാട് എന്നി മണ്ഡലങ്ങളിലും വാശിയേറിയ മത്സരം നടക്കുന്നു .20 ൽ 20 സീറ്റും നേടും എന്ന് യു ഡി എഫ് അവകാശപ്പെടുന്നുവെങ്കിലും മേൽപ്പറഞ്ഞ മണ്ഡലങ്ങളിൽ അവർ ശക്തമായ വെല്ലുവിളി നേരിടുന്നു .കഴിഞ്ഞ തവണ ഒരു സീറ്റ് മാത്രം നേടിയ എൽ ഡി എഫ് സീറ്റ് എണ്ണം ഉയർത്താം ഇത്തവണ എന്ന തികഞ്ഞ പ്രതീക്ഷയിൽ ആണ് .ബി ജെ പി തൃശൂർ കടുത്ത ആത്മ വിശ്വാസം വച്ചു പുലർത്തുന്നു .മറ്റു മണ്ഡലങ്ങളിൽ തിരുവനന്തപുരം ഒഴികെ അട്ടിമറി പ്രതീക്ഷിക്കുന്ന മണ്ഡലങ്ങൾ ഇല്ലെങ്കിലും 20 ശതമാനം വോട്ട് എന്ന ലക്ഷ്യത്തിലേക്ക് എത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നു .

തമിഴ് നാട്ടിൽ ഡി എം കെ സഖ്യം വളരെ മുന്നിൽ

ദുർബലമായ വിഘടിച്ചു നിൽക്കുന്ന പ്രതിപക്ഷത്തെ നേരിടുന്നു എന്ന് പൊതുവെ വിലയിരുത്തുന്ന തമിഴ് നാട്ടിൽ ഡി എം കെ സഖ്യം വളരെ മുന്നിൽ ആണ് .രണ്ടാമത്തെ മുന്നണി യായി ബി ജെ പി സഖ്യം വരുമോ എന്നതിൽ ആണ് നിരീക്ഷകരിൽ ആകാംക്ഷ നില നിൽക്കുന്നത് .വിവിധ ചെറു കക്ഷികളെ ചേർത്ത് മത്സരിക്കുന്ന എൻ ഡി എ പരമാവധി 5 സീറ്റ് വരെ നേടിയാലും ബാക്കി സീറ്റുകൾ ഡി എം കെ മുന്നണിക്ക് പോകാനാണ് സാധ്യത .എ ഐ ഡി എം കെ ക്കു ഇനി പ്രസക്തി ഉണ്ടോ എന്നും ഈ തിരഞ്ഞെടുപ്പ് തെളിയിക്കും .

കർണാടകയിലും ആന്ധ്രയിലും എൻ ഡി എ മുന്നിൽ

കർണാടക നിയമ സഭാ തിരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടിയ കോൺഗ്രസ് ,പക്ഷേ ലോക് സഭാ തിരഞ്ഞെടുപ്പിൽ പിന്നോക്കം പോവുന്നത് 2019 ലെ ചരിത്രം ഓർമിപ്പിക്കുന്നു ജെ ഡി എസ്‌ മായി സഖ്യത്തിൽ മത്സരിക്കുന്ന ബി ജെ പി സഖ്യം മോഡിയെ മുൻ നിർത്തി കുറഞ്ഞത് 20 സീറ്റുകൾ എങ്കിലും നേടും എന്ന് പ്രതീക്ഷിക്കപ്പെടുന്നു .അതേ സമയം 2019 ലോക് സഭാ തിരഞ്ഞെടുപ്പിൽ 40 ശതമാനം വോട്ടു നേടിയിട്ടും മൂന്ന് സീറ്റ് മാത്രം നേടിയ ടിഡിപി ഇത്തവണ ജന സേന ,ബി ജെ പി എന്നീ ഘടക കക്ഷികളെ കൂട്ട് പിടിച്ചു മുന്നേറും എന്നുറപ്പാണ് .ജഗൻ റെഡ്‌ഡി ക്കെതിരെ ഭരണ വിരുദ്ധ വികാരവും അദ്ദേഹത്തിന്റെ സഹോദരിയുടെ നേതൃത്വത്തിൽ കോൺഗ്രസ് വോട്ടുകൾ ഭിന്നിപ്പിക്കുന്നതും എൻ ഡി എ സഖ്യത്തിന്റെ മുന്നേറ്റത്തിന് കാരണമാകും .15 മുതൽ 20 സീറ്റ് വരെ സഖ്യം നേടുമെന്ന് വിലയിരുത്തപ്പെടുന്നു .

തെലുങ്കാനയിൽ ദേശീയ കക്ഷികൾ നേരിട്ട് ഏറ്റു മുട്ടുന്നു .

കേരളത്തിന് പുറത്തു കോൺഗ്രസിന് 10 ൽ ഏറെ സീറ്റ് പ്രതീക്ഷിക്കാവുന്ന ഒരു സംസ്ഥാനം ആണ് തെലുങ്കാന .പക്ഷെ കഴിഞ്ഞ തവണ 4 സീറ്റ് കിട്ടിയ ബി ജെ പി അവിടെ വൻ വെല്ലുവിളി ഉയർത്തുന്നു .ഒരു പക്ഷെ ഇരു മുന്നണികളും തുല്യ നിലയിൽ സീറ്റുകൾ പങ്കു വയ്ക്കാൻ ഉള്ള സാധ്യതകൾ തള്ളി കളയാൻ ആവില്ല .നിയമ സഭാ തിരഞ്ഞെടുപ്പിൽ ദുർബലമായ ബി ആർ എസ് ,ഈ തിരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ നേട്ടം ഒന്നും ഉണ്ടാക്കാൻ ഇടയില്ല എന്ന് വിലയിരുത്തപ്പെടുന്നു .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments