Saturday, September 7, 2024

HomeMain Storyബിജെപിക്കെതിരായ ആരോപണത്തിൽ അതിഷിക്ക് കോടതി നോട്ടീസ്

ബിജെപിക്കെതിരായ ആരോപണത്തിൽ അതിഷിക്ക് കോടതി നോട്ടീസ്

spot_img
spot_img

ന്യൂഡല്‍ഹി: ബി.ജെ.പി.യില്‍ ചേരാന്‍ തനിക്കുമേല്‍ സമ്മര്‍ദമുണ്ടെന്ന് ആരോപിച്ച ഡൽഹി മന്ത്രിയും ആം ആദ്മി പാർട്ടി മുതിർന്ന നേതാവുമായ അതിഷിയ്ക്ക് സമൻസ് അയച്ച് കോടതി. ബി.ജെ.പി വക്താവ് പ്രവീൺ ശങ്കർ കപൂർ നൽകിയ മാനനഷ്ടക്കേസിൽ ഡൽഹിയിലെ കോടതിയാണ് സമൻസ് അയച്ചത്. കേസിന്റെ വിചാരണയ്ക്ക് ജൂൺ 29-ന് കോടതിയിൽ ഹാജരാകണമെന്നാണ് നിർദേശം.

സമൻസുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ, സമ്പൂർണ സ്വേച്ഛാധിപത്യത്തിനാണ് അവർ ലക്ഷ്യംവെക്കുന്നതെന്ന് ബി.ജെ.പിയെ ഉന്നംവെച്ച് കെജ്‌രിവാള്‍ ആരോപിച്ചു. അടുത്തതായി അതിഷിയെ അറസ്റ്റ് ചെയ്യുമെന്ന് താൻ നേരത്തെ പറഞ്ഞിരുന്നു. അതിനാണ് ഇപ്പോൾ അവർ പദ്ധതിയിടുന്നത്. മോദി വീണ്ടും അധികാരത്തിൽവന്നാൽ എല്ലാ പ്രതിപക്ഷ നേതാക്കളും അറസ്റ്റിലാകുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

ബി.ജെ.പി.യില്‍ ചേരാന്‍ തനിക്കുമേല്‍ സമ്മര്‍ദമുണ്ടെന്നായിരുന്നു അതിഷിയുടെ വെളിപ്പെടുത്തൽ. രാഷ്ട്രീയഭാവി സുരക്ഷിതമാക്കാമെന്ന വാഗ്ദാനവുമായി അടുത്തസുഹൃത്തുവഴിയാണ് ബി.ജെ.പി. തന്നെ സമീപിച്ചത്. ചേര്‍ന്നില്ലെങ്കില്‍ ഒരുമാസത്തിനകം ഇ.ഡി. അറസ്റ്റുചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും അവർ ആരോപിച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments