വത്തിക്കാന്‍ സിറ്റി : ലോകത്തെ നൂറിലധികം രാജ്യങ്ങളില്‍ നിന്നായി 50000 ലധികം വരുന്ന കുരുന്നുകള്‍ ഫ്രാന്‍സീസ് മാര്‍പാപ്പായ്‌ക്കൊപ്പം. കത്തോലിക്ക സഭയിലെ പ്രഥമ ആഗോള ശിശുദിനം മാര്‍പാപ്പയുടെ സാന്നിധ്യം കൊണ്ട് കുട്ടികള്‍ക്ക് അവിസ്മരണീയമായി.ആദ്യത്തെ ലോക ശിശുദിനാഘോഷത്തോടനുബന്ധിച്ച ചടങ്ങുകള്‍ നടന്നത് റോമിലെ ഒളിമ്പിക്‌സ് സ്റ്റേഡിയത്തിലും വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലുമായിരുന്നു
ഒരമ്മയെന്ന നിലയില്‍ ആര്‍ദ്രതയോടെയും പ്രത്യാശയോടെയും സഭ കുട്ടികളെ സ്വാഗതം ചെയ്യുകയും അനുധാവനം ചെയ്യുകയുമാണെന്ന് മാര്‍പാപ്പ പറഞ്ഞു. ഇറ്റലി, സ്‌പെയിന്‍, എറിത്രിയ, സിറിയ, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും ഉക്രെയ്ന്‍, ദക്ഷിണ സുഡാന്‍, ഹെയ്തി, ഗാസ തുടങ്ങിയ യുദ്ധബാധിത പ്രദേശങ്ങളില്‍ നിന്നും നിരവധി കുട്ടികള്‍ എത്തിയിരുന്നു.
ഇറ്റാലിയന്‍ പ്രഫഷണല്‍ ഫുട്‌ബോള്‍ താരങ്ങളും കുട്ടികളുമായി നടത്തിയ സൗഹൃദമത്സരവും കണ്ടശേഷമാണ് മാര്‍പാപ്പാ മടങ്ങിയത്.