Saturday, September 7, 2024

HomeMain Storyസ്വവർഗാനുരാഗികൾക്കെതിരെ അധിക്ഷേപം; മാപ്പ് ചോദിച്ച് ഫ്രാൻസിസ് മാർപാപ്പ

സ്വവർഗാനുരാഗികൾക്കെതിരെ അധിക്ഷേപം; മാപ്പ് ചോദിച്ച് ഫ്രാൻസിസ് മാർപാപ്പ

spot_img
spot_img

റോം: സ്വവർഗാനുരാഗികളെ അധിക്ഷേപിക്കുന്ന പദപ്രയോ​ഗം നടത്തിയ സംഭവത്തിൽ മാപ്പ് ചോദിച്ച് ഫ്രാൻസിസ് മാർപാപ്പ. വത്തിക്കാൻ വക്താവാണ് ഇമെയിലിലൂടെ മാപ്പപേക്ഷ അറിയിച്ചത്. ആരെയും അധിക്ഷേപിക്കാനോ വേദനിപ്പിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്ന് വക്താവ് പ്രതികരിച്ചു.

എൽജിബിടി സമൂഹത്തെ വിശേഷിപ്പിക്കാൻ പോപ്പ് ഇറ്റാലിയൻ ഭാഷയിലെ അധിക്ഷേപ വാക്കുപയോഗിച്ചുവെന്നാണ് ഇറ്റാലിയൻ മാധ്യമങ്ങളുടെ റിപ്പോർട്ട്. തു‌ടർന്നാ‌യിരുന്നു മാപ്പപേക്ഷ. ഇറ്റാലിയൻ ബിഷപ്പ്‌സ് കോൺഫറൻസിലാണ് മാർപ്പാപ്പ വിവാദ പരാമർശം നടത്തിയത്.

സ്വവർഗാനുരാഗികളായ പുരുഷന്മാരെ പൗരോഹിത്യ പരിശീലനത്തിന് അനുവദിക്കരുതെന്ന് മാർപ്പാപ്പ പറഞ്ഞെന്നായിരുന്നു റിപ്പോർട്ടുകൾ. സ്വവർഗാനുരാഗികളെ ഇറ്റാലിയൻ ഭാഷയിലെ മോശം വാക്കുപയോഗിച്ച് പോപ്പ് വിശേഷിപ്പിച്ചെന്നായിരുന്നു ആരോപണം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments