Saturday, September 7, 2024

HomeMain Storyമറൈൻ സർവീസ് മേഖലയിൽ വിഞ്ജാന മൂലധനം ശക്തമാക്കാൻ കേരള സർക്കാരിനൊപ്പം വേൾഡ് മലയാളി കൗൺസിലും ഒരുമിക്കുന്നു

മറൈൻ സർവീസ് മേഖലയിൽ വിഞ്ജാന മൂലധനം ശക്തമാക്കാൻ കേരള സർക്കാരിനൊപ്പം വേൾഡ് മലയാളി കൗൺസിലും ഒരുമിക്കുന്നു

spot_img
spot_img

ദുബായ് : കേരളത്തിൻ്റെ വിഞ്ജാന മൂലധന സമ്പദ്ഘടന ശക്തമാക്കാൻ കേരളാ സർക്കാർ സംരംഭമായ കേരളാ നോളജ് എക്കണോമി മിഷനും (KKEM), കേരളാ ഡെവലപ്മെൻറ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിലുമായി (K-DISC) സഹകരിച്ചു വേൾഡ് മലയാളി കൗൺസിൽ ഒപ്പു വെച്ച ധാരണാ പത്രത്തിൻ്റെ ഭാഗമായി മറൈൻ സർവീസ് മേഖലയിൽ നടപ്പാക്കാൻ ആഗ്രഹിയ്ക്കുന്ന പദ്ധതികൾക്ക് ദുബായിൽ തുടക്കം കുറിച്ചു.

വിഞ്ജാന മൂലധനം ശക്തമാക്കാൻ മറൈൻ സർവീസ് മേഖലയിൽ വേൾഡ് മലയാളി കൗൺസിലും കെ-ഡിസ്‌കും ചേർന്ന് ധാരണാ പത്രം ഒപ്പുവെച്ചു

വേൾഡ് മലയാളി കൗൺസിൽ (WMC) മിഡിൽ ഈസ്റ്റ് റീജിയൺ ഗുഡ്‌വിൽ അംബാസിഡർ എൻ.എം പണിയ്ക്കരുടെ ദുബായിൽ പ്രവർത്തിയ്ക്കുന്ന “എക്സ്പെർട് യുണൈറ്റഡ് മറൈൻ സർവീസസ്” ഷിപ്പിംഗ് കമ്പനിയുമായി ചേർന്നാണ് ആദ്യഘട്ട പ്രവർത്തനങ്ങൾ ആരംഭിയ്ക്കുന്നത്.

കേരള സർക്കാരിൻ്റെ ഉപദേശക സമിതിയായ കേരള ഡവലപ്‌മെൻ്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലുമായി (K-DISC) സഹകരിച്ചു മറൈൻ സർവീസ് മേഖലയിൽ പഠിയ്ക്കുന്ന വിദ്യാർത്ഥികൾക്കും തൊഴിൽ അന്വേഷകർക്കും ലോകോത്തര നിലവാരമുള്ള നൈപുണ്യ പരിശീലനം ദുബായിലും കേരളത്തിലും നൽകി ലോക രാജ്യങ്ങളിലെ മറൈൻ സർവീസ് മേഖലയിൽ കേരളത്തിൻ്റെ വിഞ്ജാന മൂലധനവും തൊഴിൽ നൈപുണ്യവും അടയാളപ്പെടുത്തുവാൻ കേരള സർക്കാരിനൊപ്പം പ്രവർത്തിയ്ക്കുവാൻ സന്നദ്ധമാണെന്ന് കെ-ഡിസ്‌കുമായി ധാരണാപത്രം ഒപ്പുവെച്ച WMC മിഡിൽ ഈസ്റ്റ് റീജിയൺ ഗുഡ്‌വിൽ അംബാസിഡർ എൻ.എം പണിയ്ക്കർ പറഞ്ഞു.

വേൾഡ് മലയാളി കൗൺസിൽ (WMC) മിഡിൽ ഈസ്റ്റ് റീജിയൺ കോൺഫറൻസിനോട് അനുബന്ധിച്ചു കേരള ഡെവലപ്മെൻറ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (K-DISC) പ്രവർത്തനങ്ങൾക്ക് ഗൾഫിൽ തുടക്കം കുറിയ്ക്കാൻ കഴിഞ്ഞത് ശ്ലാഖനീയമാണെന്നും, കേരളത്തിലെ തൊഴിൽ അന്വേഷകരെയും തൊഴിൽ സംരംഭകരേയും തമ്മിൽ ഗൾഫ് മേഖലയിൽ സംയോജിപ്പിയ്ക്കുന്ന പ്രവർത്തനങ്ങൾ കെ-ഡിസ്ക് സി.ഇ.ഒ ഡോ. പി. വി ഉണ്ണികൃഷ്ണൻ വിശദീകരിച്ചു.

വികസിത രാജ്യങ്ങളിലെ ജനങ്ങളുടെ ആളോഹരി വരുമാന നിലവാരത്തിലേക്ക് കേരളം വളരുവാൻ ആവിശ്യമായ പ്രവർത്തനങ്ങൾക്ക് സർക്കാരിനൊപ്പം ഒരുമിച്ചു പ്രവർത്തിയ്ക്കാൻ വേൾഡ് മലയാളി കൗൺസിൽ തയ്യാറാണെന്ന് WMC ഗ്ലോബൽ പ്രസിഡണ്ട് ജോൺ മത്തായി പറഞ്ഞു.

മറൈൻ സർവീസ് മേഖലയിൽ കെ-ഡിസ്‌കും വേൾഡ് മലയാളി കൗൺസിലും ചേർന്ന് നടപ്പാക്കുന്ന ധാരണാ പത്രം ഒപ്പുവെച്ച ചടങ്ങിൽ WMC ഗ്ലോബൽ പ്രസിഡണ്ട് ജോൺ മത്തായി, കെ-ഡിസ്ക് സി.ഇ.ഒ ഡോ. പി. വി ഉണ്ണികൃഷ്ണൻ, WMC ഗുഡ്‌വിൽ അംബാസിഡർ എൻ.എം പണിയ്ക്കർ, Dr. ജെറോ വർഗീസ് (WMC -മിഡിൽ ഈസ്റ്റ് റീജിയൺ സെക്രട്ടറി), രാജേഷ് പിള്ള (WMC ഗ്ലോബൽ അസോസിയേറ്റ് സെക്രട്ടറി), ബൈജു. എ.വി (WMC മിഡിൽ ഈസ്റ്റ് റീജിയൺ വൈസ് പ്രസിഡണ്ട്), ഡയസ് ഇടിക്കുള (കെ.കെ.ഇ.എം, WMC കോർഡിനേറ്റർ) എന്നിവർ പ്രസംഗിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments