Saturday, September 7, 2024

HomeMain Storyഫ്രഞ്ച് പാര്‍ലമെന്റില്‍ ഫലസ്തീന്‍ പതാക വീശിയ എം.പിക്ക് സസ്‌പെന്‍ഷന്‍

ഫ്രഞ്ച് പാര്‍ലമെന്റില്‍ ഫലസ്തീന്‍ പതാക വീശിയ എം.പിക്ക് സസ്‌പെന്‍ഷന്‍

spot_img
spot_img

പാരീസ്: ഫ്രഞ്ച് പാര്‍ലമെന്റില്‍ ഫലസ്തീന്‍ പതാക വീശിക്കാണിച്ച എം.പിക്ക് സസ്‌പെന്‍ഷന്‍. ഫലസ്തീന്റെ സ്വതന്ത്ര രാഷ്ട്രപദവി ഫ്രാന്‍സ് അംഗീകരിക്കുമോ എന്ന വിഷയത്തില്‍ സംസാരിക്കുമ്പോഴാണ് എം.പിയും ഇടതുപക്ഷ ലെസ് ഇന്‍സൂമിസ് പാര്‍ട്ടിയുടെ ഉപനേതാവുമായ സെബാസ്റ്റ്യന്‍ ദിലോഗു ഫലസ്തീന്‍ പതാക വീശിയത്. സര്‍ക്കാരിന്റെ അനുവാദം വാങ്ങാതെയാണ് അദ്ദേഹം ഫലസ്തീന്‍ പതാക വീശിക്കാണിച്ചതെന്നും ഇത് സ്വീകാര്യമായ നടപടിയല്ലെന്നും സ്പീക്കര്‍ യേല്‍ ബ്രൗണ്‍പിവൈറ്റ് വ്യക്തമാക്കി.

രണ്ടാഴ്ചത്തേക്കാണ് സസ്‌പെന്‍ഷന്‍. അതോടൊപ്പം പാര്‍ലമെന്ററി അലവന്‍സ് രണ്ട്മാസത്തേക്ക് പകുതിയായി കുറക്കുകയും ചെയ്തു. തുടര്‍ന്ന് ദിലോഗ് പാര്‍ലമെന്റില്‍ പ്രതിഷേധിച്ചു. സംഭവത്തിനു ശേഷം ലോകത്ത് സമാധാനം കൊണ്ടുവരാനായി ഏതു സമയത്തും എവിടെ വെച്ചും പ്രതിഷേധം തുടരുമെന്ന് ലെസ് ഇന്‍സൂമിസ് പാര്‍ട്ടി എക്‌സില്‍ കുറിച്ചു.

സ്?പെയിന്‍, അയര്‍ലന്‍ഡ്, നോര്‍വേ രാജ്യങ്ങള്‍ ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. ഇതോടെ ഫലസ്തീനെ പിന്തുണക്കുന്ന രാജ്യങ്ങളുടെ എണ്ണം 145 ആയി. ഫ്രാന്‍സ്, ബ്രിട്ടന്‍, യു.എസ് രാജ്യങ്ങള്‍ ഫലസ്തീനെ അംഗീകരിച്ചിട്ടില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments