Saturday, September 7, 2024

HomeMain Storyറഈസിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഐക്യരാഷ്ട്ര സഭ സംഘടിപ്പിക്കുന്ന ചടങ്ങ് അമേരിക്ക ബഹിഷ്കരിക്കും

റഈസിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഐക്യരാഷ്ട്ര സഭ സംഘടിപ്പിക്കുന്ന ചടങ്ങ് അമേരിക്ക ബഹിഷ്കരിക്കും

spot_img
spot_img

വാഷിങ്ടൺ: ഹെലികോപ്ടർ അപകടത്തിൽ മരിച്ച ഇറാൻ പ്രസിഡൻറ് ഇബ്രാഹിം റഈസിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഐക്യരാഷ്ട്ര സഭ സംഘടിപ്പിക്കുന്ന ചടങ്ങ് അമേരിക്ക ബഹിഷ്കരിക്കും. യു.എൻ ജനറൽ അസംബ്ലിയിൽ ഇന്ന് നടക്കുന്ന ചടങ്ങാണ് യു.എസ്. ബഹിഷ്കരിക്കുന്നത്.

രാഷ്ട്രത്തലവനായ ഏതൊരു ലോകനേതാവിന്‍റെ വേർപാടിലും ആദരാഞ്ജലികൾ അർപ്പിക്കുന്നത് യു.എൻ. ജനറൽ അസംബ്ലിയിലെ പരമ്പരാഗത ചടങ്ങാണ്. ജനറൽ അസംബ്ലിയിലെ 193 അംഗങ്ങളും ചടങ്ങിൽ പങ്കെടുക്കാറാണ് പതിവ്.

യു.എന്‍ സംഘടിപ്പിക്കുന്ന ചടങ്ങിന്‍റെ ഭാഗമായി ബ്രാഹിം റഈസിയെ കുറിച്ച് അംഗ രാജ്യങ്ങൾ അനുസ്മരണം നടത്തും. ഈ ചടങ്ങാണ് അമേരിക്ക ബഹിഷ്കരിക്കുന്നത്.

മേയ്​ 12ന്​ ഇറാന്‍റെ കിഴക്കൻ അസർബൈജാൻ അതിർത്തി മേഖലയിലുണ്ടായ ഹെലികോപ്ടർ അപകടത്തിലാണ് പ്രസിഡന്‍റ്​ ഇബ്രാഹീം റഈസിയും വിദേശകാര്യ മന്ത്രി അമീർ അബ്ദുല്ലഹിയാനും പ്രവിശ്യ ഗവർണറും ഉൾപ്പെടെ ഒമ്പതു പേർ കൊല്ലപ്പെട്ടത്. ഇ​റാ​ൻ- അ​സ​ർ​ബൈ​ജാ​ൻ സം​യു​ക്ത സം​രം​ഭ​മാ​യ ഖി​സ് ഖ​ലാ​സി അ​ണ​ക്കെ​ട്ട് ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്കൊ​പ്പം ത​ബ്രീ​സി​ലേ​ക്ക് പു​റ​പ്പെ​ട്ട ഹെ​ലി​കോ​പ്ട​ർ ജു​ൽ​ഫ​യി​ലെ വ​ന​മേ​ഖ​ല​യി​ൽ ഇ​ടി​ച്ചി​റ​ക്കുകയായിരുന്നു.

അപകടത്തിൽ ഇറാൻ പ്രസിഡന്‍റിനും വി​ദേ​ശ​കാ​ര്യ മ​ന്ത്രിക്കും പുറമേ ഇറാന്റെ കിഴക്കൻ അസർബൈജാൻ പ്രവിശ്യ ഗവർണർ മാലിക് റഹ്മതി, പരമോന്നത നേതാവിന്റെ കിഴക്കൻ അസർബൈജാൻ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി അൽ ഹാശിം, പ്രസിഡന്റിന്റെ സുരക്ഷാ സംഘത്തലവൻ സർദാർ സയ്യിദ് മെഹ്ദി മൂസവി, ഹെലികോപ്ടർ പൈലറ്റ് കേണൽ സയ്യിദ് താഹിർ മുസ്തഫവി, കോ പൈലറ്റ് കേണൽ മുഹ്സിൻ ദരിയാനുഷ്, ​ഫ്ലൈറ്റ് ടെക്നീഷ്യൻ മേജർ ബെഹ്റൂസ് ഗാദിമി എന്നിവരും കൊല്ലപ്പെട്ടു.

അ​റാ​സ് ന​ദി​ക്ക് കു​റു​കെ​യു​ള്ള അ​ണ​ക്കെ​ട്ട് അ​സ​ർ​ബൈ​ജാ​ൻ പ്ര​സി​ഡ​ന്റ് ഇ​ൽ​ഹാം അ​ലി​യേ​വി​നൊ​പ്പം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments