Saturday, September 7, 2024

HomeMain Storyകടല്‍ക്ഷോഭം: ഗാസയില്‍ യുഎസ് നിര്‍മിച്ച താല്‍കാലിക കടല്‍പാലം തകര്‍ന്നു

കടല്‍ക്ഷോഭം: ഗാസയില്‍ യുഎസ് നിര്‍മിച്ച താല്‍കാലിക കടല്‍പാലം തകര്‍ന്നു

spot_img
spot_img

വാഷിംഗ്ടണ്‍ : ഗാസയിലേക്ക് ആവശ്യമായ മാനുഷിക സഹായം എത്തിക്കാനായി യുഎസ് നിര്‍മിച്ച താല്‍കാലിക കടല്‍പ്പാലം തകര്‍ന്നു. പാലം പൂര്‍ണ പ്രവര്‍ത്തന സജ്ജമായിട്ട് ഒരാഴ്ചയേ ആയിരുന്നുള്ളു. ശക്തമായ കടല്‍ക്ഷോഭവും കാറ്റും മൂലമാണ് പാലം തകര്‍ന്നത്. 320 മില്യണ്‍ ഡോളര്‍ ചെലവിട്ട് അമേരിക്ക നിര്‍മിച്ച പാലത്തിന് ഇത്ര വേഗം തകരാര്‍ സംഭവിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

ഗാസയിലെ കടല്‍ത്തീരവുമായി ബന്ധിപ്പിച്ചിരിക്കുന്ന സ്റ്റീല്‍ കോസ്വേയ്ക്കും അതുമായി ബന്ധിച്ചിരുന്ന ഫ്‌ലോട്ടിംഗ് പാലത്തിനും കേടുപാടുകള്‍ പറ്റി. പാലത്തിന്റെ ഭാഗങ്ങള്‍ ദക്ഷിണ ഇസ്രായേലിലെ ഒരു തുറമുഖത്ത് പുനഃസംയോജിപ്പിച്ച് വരികയാണെന്നും അടുത്തയാഴ്ച പുനഃസ്ഥാപിച്ച് പ്രവര്‍ത്തിക്കുമെന്നും പെന്റഗണ്‍ വക്താവ് സബ്രീന സിങ് വ്യക്തമാക്കി.

കടല്‍പ്പാലത്തിന് സമീപം ഉണ്ടായിരുന്ന 4 യുഎസ് യാനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു. അവ ഇസ്രയേല്‍ നേവിയുടെ സഹായത്തോടെ കടലില്‍ നിന്ന് തീരത്തേക്ക് മാറ്റിയിരുന്നു. മേയ് 25നാണ് ശക്തമായ കടല്‍ക്ഷോഭമുണ്ടായത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments