വാഷിംഗ്ടണ്‍: മിനിയാപൊളിസിലെ പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ വെടിയേറ്റ് മരിച്ചു. അക്രമിയും കൊല്ലപ്പെട്ടതായി സംശയമുണ്ട്. വ്യാഴാഴ്ച രാവിലെ ബ്ലെയ്സ്ഡെല്‍ എവിലെ 2200 ബ്ലോക്കില്‍ ഇരട്ട വെടിവയ്പ്പുണ്ടായെന്ന് അറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെ തോക്കുധാരി പതിയിരുന്ന് വെടിയുതിര്‍ക്കുകയായിരുന്നു.
സംഭവത്തില്‍ പരിക്കേറ്റ രണ്ട് ഉദ്യോഗസ്ഥരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദ്യോഗസ്ഥന്‍ ജമാല്‍ മിച്ചല്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത് എന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പരിക്കേറ്റ് ചികിത്സയിലായ രണ്ടാമത്തെ ഉദ്യോഗസ്ഥന്റെ നില ഗുരുതരമല്ല.
വെടിവെപ്പ് നടക്കുന്നു എന്നറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ പരിക്കേറ്റ വ്യക്തികളെ കണ്ടെത്തി. ഇവരെ സഹായിക്കാനായി കാറില്‍ നിന്ന് ഇറങ്ങുകയും അവര്‍ക്ക് അരികില്‍ എത്തുകയും ചെയ്യുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത്. പൊലീസ് ഉദ്യോഗസ്ഥനെ ഉള്‍പ്പടെ അക്രമി മൂന്നുപേരെയാണ് കൊലപ്പെടുത്തിയത്. പൊലീസിന്റെ പ്രത്യാക്രമണത്തില്‍ അക്രമിയും കൊല്ലപ്പെട്ടതായാണ് വിവരം.