ജറുസലേം: ഒരു ദിവസത്തിലധികം സമയം ഇസ്രയേലിനെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ കാട്ടു തീ നിയന്ത്രണ വിധേയമാക്കി. വ്യാഴാഴ്ച്ച രാത്രിയോടെയാണ് മണിക്കൂറുകള്‍ നീണ്ട രക്ഷാ പ്രവര്‍ത്തനത്തിന്റെ ഫലമായി തീ അണയ്ക്കാന്‍ സാധിച്ചത്. കാട്ടുതീ 5000 ഏക്കര്‍ ഭൂമി കത്തിച്ചാമ്പലാക്കി. ജറുസലേമിന്റെ സമീപ മേഖലയില്‍ ആണ് തീ പടര്‍ന്നത്.
160 ലേറെ അഗ്‌നിശമനസേനാ യൂണിറ്റുകളും 12 വിമാനങ്ങളും കഠിന പരിശ്രമം നടത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. നിരവധി ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ക്ക് പരിക്കേറ്റു.ഇസ്രയേലില്‍ ഇതുവരെ ഉണ്ടായതില്‍ വച്ച് ഏറ്റവും വലിയ തീപിടിത്തമാണുണ്ടായത്. തീ പടര്‍ന്നതിനു പിന്നാലെ രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിരുന്നു.
നിര്‍ത്തലാക്കിയിരുന്നറോഡ്, ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു. വീടുകളില്‍ നിന്നും ഒഴിപ്പിച്ചവര്‍ക്ക് തിരികെ വീടുകളിലേക്ക് പോകുന്നതിനുള്ള അനുമതി നല്കി. കത്തിയമര്‍ന്ന 5000 ഏക്കറില്‍ 3000 ഏക്കര്‍ വനഭൂമിയാണ്. വെസ്റ്റ് ബാങ്കിലെ കാനഡ പാര്‍ക്കിന്റെ ഏകദേശം 70 ശതമാനം കത്തി നശിച്ചു. കാല്‍നടക്കാര്‍ അശ്രദ്ധമായി പലിച്ചെറിഞ്ഞ വസ്തുവില്‍ നിന്നാണ് തീപിടുത്തമെന്നാണ് പ്രാഥമീക വിവരം.