Friday, May 2, 2025

HomeNewsKeralaപതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം: വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി ഇന്ന് നാടിനു സമര്‍പ്പിക്കും

പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം: വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി ഇന്ന് നാടിനു സമര്‍പ്പിക്കും

spot_img
spot_img

തിരുവനന്തപുരം: മലയാളികള്‍ ഏറെ കാത്തിരുന്ന വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാടിന് സമര്‍പ്പിക്കും. ഇന്ന് രാവിലെ 11 ന് നടക്കുന്ന ചടങ്ങിലാണ് പ്രധാനമന്ത്രി വിഴിഞ്ഞം തുറമുഖം കമ്മീഷന്‍ ചെയ്യുക. ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചു. രാജ്ഭവനിലാണ് ഇന്നലെ പ്രധാനമന്ത്രി തങ്ങിയത്.

ഇന്ന് രാവിലെ രാജ്ഭവനില്‍ നിന്ന് വിഴിഞ്ഞത്തേക്ക എത്തും. 10.15ന് വ്യോമസേനാ ഹെലികോപ്ടറില്‍ പ്രധാനമന്ത്രി വിഴിഞ്ഞം തുറമുഖത്ത് എത്തും. തുടര്‍ന്ന് തുറമുഖം നടന്ന് കാണും. ഇതിനുശേഷം തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ സംസാരിക്കും. ഉച്ചയ്ക്ക് 12.30ഓടെ തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിക്കും. പെഹല്‍ഗാം ആക്രമണ പശ്ചാതലത്തില്‍ കനത്ത സുരക്ഷയിലാണ് തലസ്ഥാന നഗരം.

കരയിലും കടലിലും പഴുതടച്ച സുരക്ഷ തുറമുഖത്തിന്റെ സുരക്ഷാ ചുമതല എസ്പിജി ഏറ്റെടുത്തു. നഗരം പോലീസ് വലയിലാണ്. . കടലില്‍ കോസ്റ്റ്ഗാര്‍ഡും നേവിയും സുരക്ഷയൊരുക്കും. കമ്മീഷനിങ് ചടങ്ങിന് സാക്ഷിയാക്കാന്‍ 10,000 പേരെത്തുമെന്നാണ് കണക്കുകൂട്ടല്‍. തമ്പാനൂരില്‍ നിന്നും കിഴക്കേക്കോട്ടയില്‍ നിന്നും കെഎസ്ആര്‍ടിസി വിഴിഞ്ഞത്തേക്ക് പ്രത്യേക സര്‍വീസുകളും നടത്തും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments