ന്യൂഡൽഹി: പ്രകോപനമുണ്ടായാൽ പൂർണ ശക്തി ഉപയോഗിച്ച് പാക്കിസ്ഥാൻ തിരിച്ചടിക്കുമെന്ന് റഷ്യയിലെ പാക്ക് നയതന്ത്രജ്ഞൻ മുഹമ്മദ് ഖാലിദ് ജമാലി. പാക്കിസ്ഥാനിലെ ചില പ്രദേശങ്ങളിൽ ഇന്ത്യ സൈനികാക്രമണം നടത്താൻ പദ്ധതിയിടുന്നെന്ന രഹസ്യവിവരം ലഭിച്ചിട്ടുണ്ട്.
അങ്ങനെ എന്തെങ്കിലുമുണ്ടായാൽ പരമ്പരാഗത ആയുധങ്ങളും ആണവായുധങ്ങളും ഇന്ത്യയ്‌ക്കെതിരെ ഉപയോഗിക്കാൻ തയാറാണെന്നും മുഹമ്മദ് ഖാലിദ് ജമാലി പറഞ്ഞു.
ഒരു റഷ്യൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇന്ത്യൻ മാധ്യമങ്ങളെയും ജമാലി വിമർശിച്ചു. ഇന്ത്യയിലെ മാധ്യമങ്ങളും നിരുത്തരവാദപരമായ പ്രസ്താവനകളുമാണ് പാക്കിസ്ഥാനെ പ്രകോപിപ്പിക്കുന്നതെന്നാണ് മുഹമ്മദ് ഖാലിദ് പറഞ്ഞത്.