Tuesday, June 3, 2025

HomeNewsIndiaഓപ്പറേഷന്‍ സിന്ദൂർ: സന്തോഷം രേഖപ്പെടുത്തി പഹല്‍ഗാമില്‍ കൊല്ലപ്പെട്ട മലയാളി എന്‍. രാമചന്ദ്രന്റെ മകള്‍ ആരതി

ഓപ്പറേഷന്‍ സിന്ദൂർ: സന്തോഷം രേഖപ്പെടുത്തി പഹല്‍ഗാമില്‍ കൊല്ലപ്പെട്ട മലയാളി എന്‍. രാമചന്ദ്രന്റെ മകള്‍ ആരതി

spot_img
spot_img

കൊച്ചി: ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യ പാകിസ്താനിലെ ഭീകരവാദികളുടെ കേന്ദ്രങ്ങള്‍ക്കു നേരെ നടത്തിയ ആക്രമണത്തില്‍ സന്തോഷം രേഖപ്പെടുത്തി, പഹല്‍ഗാമില്‍ കൊല്ലപ്പെട്ട മലയാളി എന്‍. രാമചന്ദ്രന്റെ മകള്‍ ആരതി. 26 പേര്‍ കൊല്ലപ്പെട്ട കശ്മീരിലെ പഹല്‍ഗാം കൂട്ടക്കൊലയ്ക്ക് മറുപടിയായാണ് ഇന്ത്യ പാകിസ്താനില്‍ ആക്രമണം നടത്തിയത്. പഹല്‍ഗാം കൂട്ടക്കൊല നടന്ന പതിനഞ്ചാം നാളാണ് ഇന്ത്യയുടെ തിരിച്ചടി. ആരതിയുടെ കണ്‍മുന്നില്‍ വച്ചാണ് ഭീകരര്‍ കൊച്ചി ഇടപ്പള്ളി സ്വദേശിയായ രാമചന്ദ്രനെ കൊലപ്പെടുത്തിയത്.

അച്ഛന്റെ നഷ്ടം നഷ്ടമായി തന്നെ തുടരുമെങ്കിലും ഇപ്പോഴത്തെ ഈ തിരിച്ചടി സന്തോഷം തരുന്ന നിമിഷമാണ്. കൃത്യമായ സമയത്താണ് ഇന്ത്യ തിരിച്ചടിച്ചത്. നമ്മള്‍ കാത്തിരുന്ന നിമിഷമാണിതെന്നും ആരതി പറഞ്ഞു. ആക്രമണത്തില്‍ സാധാരണക്കാര്‍ക്ക് അപകടം സംഭവിച്ചിട്ടില്ല എന്നതും ആശ്വാസം പകരുന്ന കാര്യമാണെന്നും ആരതി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments