Monday, June 2, 2025

HomeNewsIndiaകൂടുതല്‍ ജാഗ്രതയില്‍ ഇന്ത്യ: 27 വിമാനത്താവളങ്ങള്‍ അടച്ചിടും, ലാഹോറില്‍ സ്‌ഫോടന പരമ്പര

കൂടുതല്‍ ജാഗ്രതയില്‍ ഇന്ത്യ: 27 വിമാനത്താവളങ്ങള്‍ അടച്ചിടും, ലാഹോറില്‍ സ്‌ഫോടന പരമ്പര

spot_img
spot_img

ലാഹോര്‍: പാക്കിസ്ഥാന്‍ അതിര്‍ത്തി സംസ്ഥാനങ്ങളിലെ 27 വിമാനത്താവളങ്ങള്‍ തത്കാലത്തേയ്ക്ക് അടച്ചിടാന്‍ കേന്ദ്ര സർക്കാർ നിര്‍ദേശം നല്കി.  പാക്കിസ്ഥാന്‍ ഭീകരകേന്ദ്രത്തിനു നേരെ നടത്തിയ ആക്രണത്തിനു പിന്നാലെയാണ് ഇന്ത്യ കൂടുതല്‍ ജാഗ്രത പാലിച്ചിരിക്കുന്നത്. ശനിയാഴ്ച്ച പുലര്‍ച്ചെ അഞ്ചു വരെയാണ് അടച്ചിടുന്നത്. അതിര്‍ത്തി സംസ്ഥാനങ്ങളാണ് ജമ്മുകാശ്മീര്‍, പഞ്ചാബ്, ഗുജറാത്ത് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ വിമാനത്താവളങ്ങളാണ് അടച്ചിടുക.

ഇതിനിടെ പാക്കിസ്ഥാനിലെ ലാഹോറില്‍ സ്‌ഫോടന പരമ്പര നടന്നതായും റിപ്പോര്‍ട്ടുകള്‍ വന്നു. .  മൂന്നു സ്‌ഫോടനങ്ങളെന്ന് റിപ്പോര്‍ട്ട് . വോള്‍ട്ടണ്‍ എയര്‍ഫീല്‍ഡിന് സമീപമാണ് സ്‌ഫോടനമുണ്ടായത്.  മൂന്നു സ്‌ഫോടനങ്ങള്‍ നടന്നതായി പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വ്യോമതാവണത്തിനു സമീപത്തായി ഉണ്ടായ സ്‌ഫോടനങ്ങളെ ഏറെ ഗൗരവത്തോടെയാണ് പാക്കിസ്ഥാന്‍ കാണുന്നത്. ഇതിനിടെ ഇന്ന് രാവിലെ 11 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ സര്‍വകക്ഷിയോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments