Monday, June 2, 2025

HomeMain Storyപാക് ആക്രമണത്തില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യ

പാക് ആക്രമണത്തില്‍ ഇന്ത്യന്‍ സൈനികന് വീരമൃത്യ

spot_img
spot_img

ശ്രീനഗര്‍: പാക് ആക്രമണത്തില്‍ സൈനികന് വീരമൃത്യു. ആന്ധ്ര സ്വദേശിയായ മുരളി നായിക്(27) ആണ് പാക് വെടിവെപ്പില്‍ വീരമൃത്യു വരിച്ചത്. നിയന്ത്രണരേഖയ്ക്കടുത്ത് വ്യാഴാഴ്ച രാത്രിയുണ്ടായ വെടിവയ്പില്‍ മുരളിക്ക് സാരമായി പരിക്കേറ്റിരുന്നു. ചികില്‍സയ്ക്കായി ഡല്‍ഹിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കവേയായിരുന്നു അന്ത്യം.

ആന്ധ്രയിലെ സത്യസായ് ജില്ലയിലെ ഗൊരാണ്ട്?ലയാണ് മുരളി നായിക്കിന്റെ സ്വദേശം. കര്‍ഷക കുടുംബത്തിലെ അം?ഗമാണ്. ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ നിയന്ത്രണരേഖയിലെ വെടിനിര്‍ത്തല്‍ ലംഘിച്ച് പാക് സൈന്യം വെടിവയ്പ്പ് നടത്തുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments