ന്യൂഡൽഹി: വ്യാഴാഴ്ച്ച തുടങ്ങിയ പാക്കിസ്ഥാന്റെ ആക്രമണം കൂടുതൽ രൂക്ഷമായതിനു പിന്നാല പാകിസ്ഥാനിലേക്ക് ശക്തമായ പ്രത്യാക്രമണം നടത്തി ഇന്ത്യ.. കറാച്ചി, പെഷവാർ, ലാഹോർ എന്നിവിടങ്ങളിലാണ് ഇന്ത്യ ശക്തമായ ആക്രമണം നടത്തിയത്.
അതിനിടെ ഇന്നു പുലർച്ചെ ഇന്ത്യയിൽ വിവിധയിടങ്ങളിൽ പാകിസ്ഥാൻ വീണ്ടും ആക്രമണം നടത്തി. ശ്രീനഗറിലും പഞ്ചാബിൽ അമൃത്‍സറിലും പാക്കിസ്ഥാൻ ആക്രമണം നടത്തുകയാണ് . ജമ്മുവിൽ ഒരു പാക് പോർ വിമാനം ഇന്ത്യ തകർത്തതായി റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. സിർസയിൽ പാകിസ്ഥാന്‍റെ ലോംഗ് റേഞ്ച് മിസൈൽ ഇന്ത്യ പ്രതിരോധിച്ച് തകർത്തുവെന്നും റിപ്പോർട്ടുണ്ട്.
ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ അതിർത്തി ജില്ലകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ജലന്ധറിൽ ബ്ലാക്ക് ഔട്ട് തുടരുകയാണ്. ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഇന്നലെ രാത്രി വൈകി വിദേശകാര്യ മന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്ത്യയ്ക്കുനേരെ ആക്രമണം തുടങ്ങിയെന്ന് പാകിസ്താൻ വ്യക്തമാക്കി. ഇക്കാര്യം പാകിസ്ഥാൻ സ്ഥിരീകരിക്കുന്നത് ആദ്യമാണ്. യുദ്ധക്കപ്പലുകൾ തന്ത്രപ്രധാന ഇടങ്ങളിൽ വിന്യസിച്ചെന്നും പാകിസ്ഥാൻ പറയുന്നു.