ന്യൂഡല്‍ഹി: ഇന്ത്യ – പാക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്ന് ഇു രാജ്യങ്ങളും തമ്മിലുള്ള നിര്‍ണായക യോഗങ്ങള്‍ നടക്കും.വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായപ്രഖ്യാപിച്ചിരുന്ന ഇരു രാജ്യങ്ങളിലേയും സൈനിക ഡയറക്ടര്‍ ജനറല്‍മാര്‍ തമ്മിലുള്ള ചര്‍ച്ച ഇന്ന് നടന്നേക്കും. . നിലവിലെ സാഹചര്യങ്ങള്‍ ഉള്‍പ്പെടെ വിലയിരുത്തിയ ശേഷമായിരിക്കും ചര്‍ച്ചയുടെ കാര്യത്തില്‍ അന്തിമ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാന്റെ ഭാഗത്തു നിന്നുള്ള നീക്കങ്ങളുടെ അടിസ്ഥാനത്തിലാകും ഇന്ത്യയുടെ തുടര്‍നടപടികള്‍. ഓപ്പറേഷന്‍ സിന്ദൂര്‍ തുടരുമെന്ന് കഴിഞ്ഞ ദിവസം വ്യോമസേനയും വ്യക്തമാക്കിയിരുന്നു.
വെടിനിര്‍ത്തലിന് പിന്നാലെ പാക് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങള്‍ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. എന്നാല്‍ അതിര്‍ത്തിയില്‍ നിലവിലെ ജാഗ്രത തുടരാനാണ് ഇന്ത്യയുടെ തീരുമാനം. സൈന്യത്തെ ഉള്‍പ്പെടെ മേഖകളില്‍ നിന്ന് പിന്‍വലിക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഭീതിയൊഴിഞ്ഞ സാഹചര്യത്തില്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നും വീടുവിട്ട് പോയ ജനങ്ങള്‍ തിരിച്ചെത്തിത്തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.
അതിര്‍ത്തിയിലെ സുരക്ഷ വിലയിരുത്താന്‍ കശ്മീര്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരുന്നുണ്ട്.