Sunday, June 1, 2025

HomeMain Storyടിബറ്റില്‍ ഭൂചലനം : 5.7 തീവ്രത രേഖപ്പെടുത്തി, നാശനഷ്ടങ്ങളില്ലെന്ന് പ്രാഥമീക സൂചന

ടിബറ്റില്‍ ഭൂചലനം : 5.7 തീവ്രത രേഖപ്പെടുത്തി, നാശനഷ്ടങ്ങളില്ലെന്ന് പ്രാഥമീക സൂചന

spot_img
spot_img

ലാസ: തിങ്കളാഴ്ച്ച പുലര്‍ച്ചെ ടിബറ്റില്‍ ശക്തമായ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ ടിബറ്റില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.7തീവ്രത വരുന്ന ഭൂചലനം് ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 2.41നാണ്അനുഭവപ്പെട്ടത്. ടിബറ്റിലാകെ ചലനം അനുഭവപ്പെട്ടപ്പോള്‍ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഭൂനിരപ്പില്‍ നിന്ന് പത്തു കീലോമീറ്റര്‍ താഴെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നു നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. ഇത്തരം ചലനങ്ങള്‍ വലിയ നാശനഷ്ടങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ളവയാണ എന്നാല്‍ നിലവില്‍ ടിബറ്റിലെ ഈ ചലനത്തില്‍ നാശനഷ്ടങ്ങളോ പരിക്കോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. തുടര്‍ ചലനങ്ങള്‍ രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളില്ല. കഴിഞ്ഞ തുടര്‍ച്ചയായ ആഴ്ചകളായി തീവ്രതയുള്ള ചലനങ്ങള്‍ ടിബറ്റില്‍ അനുഭവപ്പെട്ടിരുന്നു. മെയ് 9ന് പ്രാദേശിക സമയം രാത്രി 8.18ന് 3.7 തീവ്രതയുള്ള ചലനം ടിബറ്റില്‍ രേഖപ്പെടുത്തിയിരുന്നു. ഏപ്രില്‍ 23ന് റിക്ടര്‍ സ്‌കെയിലില്‍ 3.9, 3.6 എന്നീ തീവ്രതയുള്ള ഭൂചലനങ്ങളും ടിബറ്റില്‍ അനുഭവപ്പെട്ടു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments