വാഷിംഗ്ടണ്‍: ഇറാന്റെ ആണവകേന്ദ്രങ്ങളെ ഇസ്രയേല്‍ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ലഭിച്ചതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ സിഎന്‍എന്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇക്കാര്യം പൂര്‍ണമായും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സിഎന്‍എന്‍ വ്യക്തമാക്കുന്നു.
എന്നാല്‍ ഈ വാര്‍ത്തയെക്കുറിച്ച് അമേരിക്കയിലെ ഇസ്രയേല്‍ എംബസിയോ ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസോ പ്രതികരണം നടത്തിയിട്ടില്ല. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇസ്രയേല്‍ ആക്രമണ സാധ്യത വര്‍ധിച്ചിട്ടുള്ളതായാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്റലിജന്‍സു മായി ബന്ധപ്പെട്ട്ു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇതെന്നും കൂട്ടിച്ചേര്‍ത്തു.
ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് അമേരിക്ക ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഇതിനിടയില്‍ ഇസ്രായേലിന്റെ ആക്രമണമുണ്ടായാല്‍ ട്രംപുമായുള്ള ചര്‍ച്ചകളില്‍ ഒരു വലിയ ഇടവേള ഉണ്ടായേക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി പത്രം റിപ്പോര്‍ട്ട് ചെയ്തു. ആണവകേന്ദ്രം ആക്രമിക്കുമെന്ന പ്രചാരണം ഇറാനെ സമ്മര്‍ദത്തിലാക്കുക എന്ന ലക്ഷ്യം മുന്നില്‍ വെച്ചുള്ള ഇസ്രയേല്‍ നീക്കമെന്ന പ്രചാരണവും ശക്തമാണ്.