ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയില്‍ നിന്നുള്ള തുര്‍ക്കി, അസര്‍ബൈജാന്‍ വീസ അപേക്ഷകളില്‍ 42% ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. ഓപ്പറേഷന്‍ സിന്ദൂറിനു ശേഷം തുര്‍ക്കിയും അസര്‍ബൈജാനും പാക്കിസ്ഥാനെ സഹായിച്ചു എന്ന വെളിപ്പെടുത്തലിനു പിന്നാലെയാണിത്.
തുര്‍ക്കിയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ ആളുകള്‍ വ്യാപകമായി ബഹിഷ്‌കരിക്കുന്നുമുണ്ട്. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ തുര്‍ക്കിയിലേക്കും അസര്‍ബൈജാനിലേക്കുമുള്ള ഇന്ത്യക്കാരുടെ വീസ അപേക്ഷകളില്‍ 64% വര്‍ധനയുണ്ടായിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ തുര്‍ക്കി, അസര്‍ബൈജാന്‍ യാത്രകള്‍ക്കുള്ള ഫാമിലി, ഗ്രൂപ്പ് വീസ അപേക്ഷകളില്‍ 49%, ഒറ്റയ്ക്കുള്ള വീസ അപേക്ഷകളില്‍ 27% കുറവുണ്ടായി.