മോസ്കോ: വ്ലാദമിർ പുടിനെ വിമർശിച്ചാൽ മൂന്നാം ലോകമഹായുദ്ധമുണ്ടാകുമെന്ന മുന്നറിയിപ്പുമായി മുൻ റഷ്യൻ പ്രസിഡന്റ് ദിമിത്രി മെദെദേവ്. തീകൊണ്ടാണ് പുടിൻ കളിക്കുന്നതെന്ന് ട്രംപ് വിമർശിച്ചതിന് പിന്നാലെയാണ് മെദെദേവിന്റെ പരാമർശം. എക്സിലൂടെയാണ് അദ്ദേഹത്തിന്റെ പരാമർശം.
പുടിൻ തീകൊണ്ടാണ് കളിക്കുന്നതെന്നും റഷ്യക്ക് മോശമായതാണ് സംഭവിക്കാൻ പോകുന്നുവെന്ന ട്രംപിന്റെ പരാമർശത്തിനാണ് ഞാൻ മറുപടി നൽകുന്നത്. എനിക്ക് ഒരു മോശം കാര്യം മാത്രമേ അറിയു. അത് മൂന്നാംലോക മഹായുദ്ധമാണ്. ഇത് ട്രംപിന് മനസിലാവുമെന്നാണ് താൻ വിചാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുടിനെതിരെ ട്രംപ് പരസ്യമായി അതൃപ്തിയറിയിച്ചതോടെയാണ് ഇരു രാജ്യങ്ങളും തമ്മിൽ ശീതയുദ്ധത്തിന് സമാനമായ രാഷ്ട്രീയസാഹചര്യമുണ്ടായത്. കഴിഞ്ഞ ദിവസം പുടിൻ തീകൊണ്ടാണ് കളിക്കുന്നതെന്ന് ട്രംപ് പറഞ്ഞിരുന്നു. മോശം കാര്യങ്ങൾ ഇപ്പോൾ തന്നെ റഷ്യക്ക് സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാൽ, റഷ്യക്ക് സംഭവിച്ച മോശം കാര്യമെന്താണെന്ന് വ്യക്തമാക്കാൻ ട്രംപ് തയാറായില്ല. തനിക്ക് റഷ്യയുമായി നല്ല ബന്ധമാണ് നിലവിലുള്ളതെന്നും ട്രംപ് കൂട്ടിച്ചേർത്തിരുന്നു.