സാൻ ഫ്രാൻസിസ്കോ: സാൻ ഫ്രാൻസിസ്കോയിൽ 45 അടി പൊക്കമുള്ള നഗ്നപ്രതിമ സ്ഥാപിച്ചത് വിമർശനത്തിനിടയാക്കി. 32000 പൗണ്ട് ഭാരമുള്ള, ഈ സ്ത്രീ പ്രതിമ അശ്ലീലമാണെന്നു ചിലർ വിമർശിച്ചപ്പോൾ, ഇതൊരു കലാപരമായ ആവിഷ്കാരമാണെന്നായിരുന്നു ഇതിനെ പിന്തുണയ്ക്കുന്നവർ പറഞ്ഞത്.
ആർ–എവല്യൂഷൻ എന്നാണ് ഈ പ്രതിമയുടെ പേര്. പൂർണമായും സ്റ്റീലിൽ നിർമിച്ചിരിക്കുന്ന ഈ പ്രതിമ കൈകൾ രണ്ടും വിടർത്തി നിൽക്കുന്ന ആകൃതിയിലാണുള്ളത്. മാർകോ കോച്റാനെ എന്ന ശിൽപി ഉണ്ടാക്കിയ ഈ പ്രതിമ 2015ലെ ബേണിങ് മാൻ ഫെസ്റ്റിവലിലാണ് ആദ്യം അനാച്ഛാദനം ചെയ്തത്. ന്യൂയോർക്കിലെ യൂണിയൻ സ്ക്വയറിൽ ആദ്യം ഇതു സ്ഥാപിക്കാൻ ഉദ്ദേശിച്ചതാണ്. എന്നാൽ ഭാരക്കൂടുതൽ ഇതിനു പ്രതിബന്ധമായി.രി
ആർ–എവല്യൂഷൻ എന്നാണ് ഈ പ്രതിമയുടെ പേര്. പൂർണമായും സ്റ്റീലിൽ നിർമിച്ചിരിക്കുന്ന ഈ പ്രതിമ കൈകൾ രണ്ടും വിടർത്തി നിൽക്കുന്ന ആകൃതിയിലാണുള്ളത്. മാർകോ കോച്റാനെ എന്ന ശിൽപി ഉണ്ടാക്കിയ ഈ പ്രതിമ 2015ലെ ബേണിങ് മാൻ ഫെസ്റ്റിവലിലാണ് ആദ്യം അനാച്ഛാദനം ചെയ്തത്. ന്യൂയോർക്കിലെ യൂണിയൻ സ്ക്വയറിൽ ആദ്യം ഇതു സ്ഥാപിക്കാൻ ഉദ്ദേശിച്ചതാണ്. എന്നാൽ ഭാരക്കൂടുതൽ ഇതിനു പ്രതിബന്ധമായി.