Sunday, June 1, 2025

HomeMain Storyഅ​ന്താ​രാ​ഷ്ട്ര ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നാ​യി ​ചൈ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ കൂ​ട്ടാ​യ്മ: 30ലേ​റെ അംഗരാ​ജ്യ​ങ്ങ​ൾ

അ​ന്താ​രാ​ഷ്ട്ര ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നാ​യി ​ചൈ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ കൂ​ട്ടാ​യ്മ: 30ലേ​റെ അംഗരാ​ജ്യ​ങ്ങ​ൾ

spot_img
spot_img

ഹോ​ങ്കോ​ങ്: അ​ന്താ​രാ​ഷ്ട്ര ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നാ​യി ​ചൈ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ കൂ​ട്ടാ​യ്മ രൂ​പ​വ​ത്ക​രി​ച്ചു. പാ​കി​സ്താ​ൻ, ഇ​ന്തോ​നേ​ഷ്യ തു​ട​ങ്ങി​യ 30ലേ​റെ രാ​ജ്യ​ങ്ങ​ളാ​ണ് കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ൾ. ഇ​ന്റ​ർ​നാ​ഷ​ന​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ മീ​ഡി​യേ​ഷ​ൻ എ​ന്ന കൂ​ട്ടാ​യ്മ​യു​ടെ ആ​ദ്യ ക​ൺ​വെ​ൻ​ഷ​ൻ ഹോ​ങ്കോ​ങ്ങി​ൽ ന​ട​ന്നു. 50ഓ​ളം രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളും യു.​എ​ൻ അ​ട​ക്ക​മു​ള്ള 20ഓ​ളം ആ​ഗോ​ള സം​ഘ​ട​ന​ക​ളും ക​ൺ​വെ​ൻ​ഷ​നി​ൽ പ​​ങ്കെ​ടു​ത്തു.

യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ താ​രി​ഫ് യു​ദ്ധ​ത്തി​നി​ടെ ​അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ ചൈ​ന​യു​ടെ സ്വാ​ധീ​നം ശ​ക്ത​മാ​കു​ന്നു എ​ന്ന സൂ​ച​ന ന​ൽ​കു​ന്ന​താ​ണ് പു​തി​യ കൂ​ട്ടാ​യ്മ. പ​ര​സ്പ​ര ധാ​ര​ണ​യു​ടെ​യും സ​മ​വാ​യ​ത്തി​ന്റെ​യും മ​നോ​ഭാ​വ​ത്തോ​ടെ ഭി​ന്ന​ത പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ചൈ​ന വ​ള​രെ​ക്കാ​ല​മാ​യി വാ​ദി​ച്ചു​വ​രു​ന്ന​താ​യി ​വി​ദേ​ശ​കാ​ര്യ മ​ന്ത്രി വാ​ങ് യി ​പ​റ​ഞ്ഞു. നി​ങ്ങ​ൾ തോ​റ്റു, ഞാ​ൻ ജ​യി​ച്ചു എ​ന്ന മ​നോ​ഭാ​വ​ത്തെ മ​റി​ക​ട​ക്കാ​ൻ കൂ​ട്ടാ​യ്മ സ​ഹാ​യി​ക്കും.

അ​ന്താ​രാ​ഷ്ട്ര ത​ർ​ക്ക​ങ്ങ​ൾ​ക്ക് സൗ​ഹാ​ർ​ദ​പ​ര​മാ​യി പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​നും ആ​ഗോ​ള ബ​ന്ധ​ങ്ങ​ൾ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​നും ഹോ​ങ്കോ​ങ് ആ​സ്ഥാ​ന​മാ​യ കൂ​ട്ടാ​യ്മ സ​ഹാ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കൂ​ട്ടാ​യ്മ​യു​ടെ പ്ര​വ​ർ​ത്ത​നം ഈ ​വ​ർ​ഷം അ​വ​സാ​നം തു​ട​ങ്ങു​മെ​ന്ന് ഹോ​ങ്കോ​ങ് നേ​താ​വ് ജോ​ൺ ലീ ​പ​റ​ഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments