Saturday, December 21, 2024

HomeMain Storyഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ സെന്റ് സ്റ്റീഫന്‍സ് ടീം ചാമ്പ്യന്‍സ്‌

ഹൂസ്റ്റണ്‍ എക്യൂമെനിക്കല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ സെന്റ് സ്റ്റീഫന്‍സ് ടീം ചാമ്പ്യന്‍സ്‌

spot_img
spot_img

ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്റ്റ്യന്‍ എക്യുമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ഐ.സി.ഇ.സി.എച്ച്) ആഭിമുഖ്യത്തില്‍ നടന്ന പ്രഥമ ഡബിള്‍സ് ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ആവേശകരമായ ഫൈനലില്‍ സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ‘എ’ ടീം ചാമ്പ്യന്‍മാരായി. അലക്‌സ് പാപ്പച്ചന്‍ (എം.ഐ.എച്ച് റിയല്‍റ്റി) സംഭാവന ചെയ്ത ഏബ്രഹാം കളത്തില്‍ മെമ്മോറിയല്‍ എവര്‍ റോളിങ്ങ് ട്രോഫി സ്വന്തമാക്കി അവര്‍ ആനന്ദനൃത്തം ചവുട്ടി.

ആവേശോജ്വലമായ കലാശപ്പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് ഹൂസ്റ്റണിലെ ബാഡ്മിന്റണ്‍ രംഗത്തെ ചുണക്കുട്ടന്മാരായ ജോജിയും ജോര്‍ജും ചേര്‍ന്ന് സെന്റ് സ്റ്റീഫന്‍സ് ടീമിനെ വിജയത്തിലേക്കെത്തിച്ചത്. സ്‌കോര്‍ 2-18-19-21, 21-17) വീറും വാശിയുമേറിയ പോരാട്ടം കാഴ്ച വെച്ച സെന്റ് ജോസഫ് സീറോ മലബാര്‍ ചര്‍ച്ച് ‘എ’ ടീമംഗങ്ങളായ പ്രമുഖ ബാഡ്മിന്റണ്‍ താരങ്ങളായ പീറ്ററും മൈക്കിളും ചേര്‍ന്ന് ചരിവുപറമ്പില്‍ ഫാമിലി (ഫാ. ജെക്കു സക്കറിയ) സംഭാവന ചെയ്ത റണ്ണര്‍ അപ്പിനുള്ള എവര്‍ റോളിങ്ങ് ട്രോഫിയില്‍ മുത്തമിട്ടു.

ഇരു ടീമുകളിലെയും കളിക്കാരായ ജോജി ജോര്‍ജ്, ജോര്‍ജ് മാത്യു, പീറ്റര്‍ ദേവസ്യ, മൈക്കിള്‍ ജോയ് എന്നിവര്‍ക്ക് വ്യക്തിഗത ട്രോഫികളും സമ്മാനിച്ചു. ബെസ്റ്റ് പ്ലെയര്‍ ട്രോഫി സെന്റ് സ്റ്റീഫന്‍സ് ടീമംഗം ജോജി ജോര്‍ജ് കരസ്ഥമാക്കിയപ്പോള്‍ അപ്പ് ആന്‍ഡ് കമിങ് റൈസിംഗ് സ്റ്റാര്‍ ട്രോഫി ബൈജോ അലക്‌സ് മാത്യു (സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ച് ടീം) നേടി.

ബെസ്റ്റ് പ്ലെയര്‍ ട്രോഫി ജോജി ജോര്‍ജ് ഏറ്റുവാങ്ങിയപ്പോള്‍

ഹൂസ്റ്റണ്‍ ബാഡ്മിന്റണ്‍ സെന്ററില്‍ ജൂണ്‍ 6-ാം തീയതി ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ആരംഭിച്ച സെമി ഫൈനല്‍ മത്സരങ്ങളും ഉദ്വേഗജനകവും ആകാംഷ നിറഞ്ഞതുമായിരുന്നു. ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കു ഇമ്മാനുവേല്‍ മാര്‍ത്തോമാ ടീമിനെ പരാജയപ്പെടുത്തിയാണ് സെന്റ് ജോസഫ് സീറോ മലബാര്‍ ടീം ഫൈനലില്‍ എത്തിയതെങ്കില്‍ (15-21, 22-20, 21-15) സെന്റ് മേരീസ് മലങ്കര ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ടീമിനെ നേരിട്ടുള്ള രണ്ടു സെറ്റുകള്‍ക്കു പരാജയപ്പെടുത്തിയാണ് സെന്റ് സ്റ്റീഫന്‍സ് ടീം (21-10, 2-18) ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്.

ടൂര്‍ണമെന്റില്‍ സെന്റ് മേരീസ് യാക്കോബായ പള്ളിക്കു വേണ്ടി കളത്തിലിറങ്ങിയ അച്ഛനും മകനും ശ്രദ്ധേയരായി. ഹൂസ്റ്റണിലെ അലക്‌സ് തെക്കേതിലും മകന്‍ ബാജിയോ അലക്‌സ് മാത്യുവുമാണ് കാണികളുടെ മനം കവര്‍ന്നത്. ഇവര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജിതരായെങ്കിലും അലക്‌സ് ബാജിയോയ്ക്ക് ലഭിച്ച് പ്രോമിസിങ്ങ് പ്ലെയറിനുള്ള ട്രോഫി മറ്റൊരു വിജയതിലകമായി. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ (മാഗ്) സജീവാംഗമാണ് ബാജിയോ.

അപ്പ് ആന്‍ഡ് കമിങ് റൈസിംഗ് സ്റ്റാര്‍ ട്രോഫി ബാജിയോ അലക്‌സ് മാത്യു സ്വീകരിക്കുന്നു

ഹൂസ്റ്റണിലെ 18 ദേവാലയങ്ങളുടെ സംയുക്ത വേദിയായ ഇന്ത്യന്‍ ക്രിസ്റ്റ്യന്‍ എക്യുമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ പ്രഥമ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റായിരുന്നു വിജയകരമായി സമാപിച്ചത്. ഈ ഇടവകകളെ പ്രതിനിധീകരിച്ച് 16 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. ജൂണ്‍ 5-ാം തീയതിശനിയാഴ്ച നടന്ന ഉദ്ഘാടന ചടങ്ങുകള്‍ ഒളിമ്പ്യന്‍ പത്മശ്രീ ഷൈനി വില്‍സന്റെയും അര്‍ജുന അവാര്‍ഡ് ജേതാവും മുന്‍ അന്താരാഷ്ട്ര നീന്തല്‍ താരവുമായ വില്‍സണ്‍ ചെറിയാന്റെയും സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു.

ബാജിയോ അലക്‌സ് മാത്യു ട്രോഫിയുമായി
അലക്‌സ് ബാജിയോയും പിതാവ് അലക്‌സ് തെക്കേതിലും കളിക്കളത്തില്‍

ഫാ. ജോണ്‍സന്‍ പുഞ്ചക്കോണം, ഫാ. ജെക്കു സക്കറിയ തുടങ്ങി നിരവധി പ്രമുഖര്‍ അണിനിരന്ന സമാപന സമ്മേളനത്തില്‍ ട്രോഫികള്‍ വിജയികള്‍ക്ക് സമ്മാനിച്ചു. അനില്‍ ജനാര്‍ദ്ദനന്‍ ടൂര്‍ണമെന്റ് റഫറി ആയും അനിത് ഫിലിപ്പ് ടെക്‌നിക്കല്‍ സപ്പോര്‍ട്ടിനും നേതൃത്വം നല്‍കി.

അലക്‌സ് പാപ്പച്ചന്‍ (എം.ഐ.എച്ച് റിയാലിറ്റി) ആണ് മെഗാ സ്‌പോണ്‍സര്‍. ചരിവുപറമ്പില്‍ ഫാമിലിയാണ് ടൂര്‍ണമെന്റിന്റെ ഗ്രാന്റ് സ്‌പോണ്‍സര്‍.ജോസ് ചെട്ടിപറമ്പില്‍ ആന്‍ഡ് ഫാമിലി, ഷാജിപ്പാന്‍, ഓഷ്യാനസ് ലിമോസിന്‍ ആന്‍ഡ് റെന്റല്‍സ് എന്നിവരാണ് മറ്റു സ്‌പോണ്‍സര്‍മാര്‍.

ഫാ. ഐസക് ബി പ്രകാശ്, ഫാ. ജോണ്‍സന്‍ പുഞ്ചക്കോണം, ഫാ. ജെക്കു സക്കറിയ, എബി മാത്യു, റെജി കോട്ടയം, ബിജു ചാലയ്കല്‍, രാജന്‍ അങ്ങാടിയില്‍, ഡോ. അന്നാ ഫിലിപ്പ്, ജോജോ തുണ്ടിയില്‍, നൈനാന്‍ വീട്ടിനാല്‍, ജോണ്‍സണ്‍ ഉമ്മന്‍, അനിത് ഫിലിപ്പ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ ടൂര്ണമെന്റിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments