കൊച്ചി: വിവാദ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ ‘ബയോ വെപ്പണ്‍’ എന്ന് പരാമര്‍ശിച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സാമൂഹിക പ്രവര്‍ത്തക മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കി. കേസ് നാളെ പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലക്ഷ്ദ്വീപിലെത്തിയാല്‍ തന്നെ അവിടെ തളച്ചിടാന്‍ നീക്കമുണ്ടാവുമെന്നും ഇത് തന്റെ സുരക്ഷയെ ബാധിക്കുമെന്നും ഐഷ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. താന്‍ ഒരിക്കലും രാജ്യത്തിനെതിരായി പ്രസ്താവന നടത്തിയിട്ടില്ല. ദ്വീപില്‍ കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പ്രഫുല്‍ ഗോഡാ പട്ടേലിനെ വിമര്‍ശിക്കുകയാണ് ചെയ്തതെന്നും ജാമ്യാപേക്ഷയില്‍ ഐഷ വ്യക്തമാക്കുന്നു.
കേസില്‍ അറസ്റ്റുണ്ടാകുമെന്ന സൂചനയാണ് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കാന്‍ കാരണമെന്നും അഭ്യൂഹങ്ങളുണ്ട്. നേരത്തെ ഐഷ സുല്‍ത്താനയ്‌ക്കെതിരായ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ലെന്ന് മുതിര്‍ന്ന അഭിഭാഷകര്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം കേരളത്തില്‍ നിന്നുള്ള പ്രതിഷേധം ഭയന്ന് കൊച്ചി വഴിയുള്ള യാത്ര ഒഴിവാക്കി ലക്ഷദ്വൂപിലെത്തുന്ന പ്രഫുല്‍ പട്ടേല്‍ ജൂണ്‍ 20 വരെ അവിടെ തുടരും. അഗത്തിക്കുപുറമെ രണ്ട് ദ്വീപുകളും ഈ ദിവസങ്ങളില്‍ അഡ്മിനിസ്‌ട്രേറ്റര്‍ സന്ദര്‍ശിക്കും. പ്രഫുല്‍ പട്ടേലിന്റെ മടങ്ങിവരവിന്റെ പശ്ചാത്തലത്തലത്തില്‍ ഇന്ന് ദ്വീപില്‍ കരിദിനം ആചരിക്കുകയാണ്.