Sunday, September 8, 2024

HomeMain Storyഇന്ത്യ-ദുബൈ യാത്രക്കാര്‍ക്കാര്‍ക്കുള്ള പ്രവേശന വിലക്ക് നീക്കി

ഇന്ത്യ-ദുബൈ യാത്രക്കാര്‍ക്കാര്‍ക്കുള്ള പ്രവേശന വിലക്ക് നീക്കി

spot_img
spot_img

ദുബൈ: ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്ക് നേരിട്ട് വരുന്ന യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് നീക്കി. യു.എ.ഇ അംഗീകരിച്ച വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ച സാധുവായ റസിഡന്‍സ് വിസയുള്ള യാത്രക്കാര്‍ക്ക് ഇന്ത്യയില്‍ നിന്നും ദുബൈയിലെത്താം.

ജൂണ്‍ 23 മുതല്‍ ഇത് നിലവില്‍ വരും. യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പ് എടുത്ത പി.സി.ആര്‍ പരിശോധന നെഗറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. യു.എ.ഇ പൗരന്മാരെ ഈ ആവശ്യകതയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ക്യുആര്‍ കോഡ് ചെയ്ത നെഗറ്റീവ് പി.സി.ആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് റാപ്പിഡ് പി.സി.ആര്‍ ടെസ്റ്റ് നടത്തണം. ദുബൈയിലെത്തിയാല്‍ വിമാനത്താവളത്തില്‍ വീണ്ടും പി.സി.ആര്‍ പരിശോധന നടത്തണം.

ഇതിന്റെ ഫലം വരുന്നത് വരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റയിനില്‍ കഴിയണം. യു.എ.ഇ പൗരന്മാരെയും നയതന്ത്രജ്ഞരെയും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റയിനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ദുബൈ ദുരന്തനിവാരണ സമിതിയുടേതാണ് തീരുമാനം. ഇന്ത്യക്ക് പുറമെ ദക്ഷിണാഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും യാത്രാ നിയമങ്ങളില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.

കൊവിഡ് 19 നെ പ്രതിരോധിക്കുന്നതിന് രൂപകല്‍പ്പന ചെയ്തിട്ടുള്ള നിയമങ്ങള്‍ പാലിക്കുമ്പോള്‍ തന്നെ യാത്രക്കാരെ സംരക്ഷിക്കാനും നടപടിക്രമങ്ങള്‍ ലഘൂകരിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് ദുബൈ മീഡിയ ഓഫീസ് അറിയിച്ചു. ഏപ്രില്‍ മാസത്തിലാണ് ഇന്ത്യയില്‍ നിന്നും യു.എ.ഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചത്.

പുതിയ നിയന്ത്രണങ്ങള്‍ ഇങ്ങനെ…

  • യാത്രക്കാര്‍ യു.എ.ഇ അംഗീകരിച്ച വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചിരിക്കണം
  • 48 മണിക്കൂറിനുള്ളിലെ പി.സി.ആര്‍ ഫലം കൈവശം വേണം
  • പ.സി.ആര്‍ ഫലത്തില്‍ ക്യു ആര്‍ കോഡ് നിര്‍ബന്ധം
  • വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് റാപ്പിഡ് പി.സി.ആര്‍ ടെസ്റ്റ് നടത്തണം
  • ദുബൈ വിമാനത്താവളത്തില്‍ ഇറങ്ങിയാല്‍ പി.സി.ആര്‍ പരിശോധനക്ക് വിധേയമാകണം
  • പി.സി.ആര്‍ പരിശോധനയുടെ ഫലം വരുന്നത് വരെ ദുബൈയില്‍ ഇന്‍സ്റ്റിറ്റിയൂഷണ്‍ ക്വാന്റയിന്‍ കഴിയണം. 24 മണിക്കൂറിനകം ഫലം വരും.
spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments