Monday, January 20, 2025

HomeMain Storyജോയല്‍ ഇനി ദൈവത്തിന്റെ സ്വന്തം... ഈ വേദന നാളത്തെ ഓര്‍മ്മ...

ജോയല്‍ ഇനി ദൈവത്തിന്റെ സ്വന്തം… ഈ വേദന നാളത്തെ ഓര്‍മ്മ…

spot_img
spot_img

ഫാ. സജി പിണര്‍ക്കയില്‍
(വികാരി, സാന്‍ഹൊസേ ക്‌നാനായ കത്തോലിക്ക ചര്‍ച്ച് കാലിഫോര്‍ണിയ)

ഓര്‍മയില്‍ ഇപ്പോഴും ഒരായിരം മധുര സ്മരണകള്‍ നല്‍കി ജോയല്‍ ജിജോ തന്നെ സ്രഷ്ടിച്ചവന്റെ അടുക്കലേക്കു യാത്രയായി. അല്ലെങ്കില്‍ ഇത്ര നാള്‍ ഒരുങ്ങി കാത്തിരുന്നവന്റെ അടുക്കലേക്കു യാത്രയായി. ഈ സമയം മാറിപോകും, ഈ ദുഖം എരിഞ്ഞടങ്ങും…ഈ വേദന തരുന്നതെന്തും, നാളത്തെ ഓര്‍മ്മയാകും…

വിശുദ്ധ ഗ്രന്ഥം സാക്ഷിക്കുന്നു നിങ്ങള്‍ ഒരുങ്ങിയിരിക്കണം, മണവാളനെ കാത്തിരിക്കുന്ന കന്യകമാരെ പോലെയായിരിക്കണം അത്. കാരണം മണവാളന്‍ സന്ധ്യക്കോ, കോഴികൂവുമ്പോഴോ, രാവിലെയോ എപ്പോള്‍ വേണമെങ്കിലും വരാം, ഒരുങ്ങിയിരിക്കുന്നവര്‍ക്കു മാത്രം അവനോടൊപ്പം മണവറയില്‍ പ്രവേശിക്കാം. മണവറ അടച്ചുകഴിഞ്ഞാല്‍, അകത്തു പ്രവേശിക്കുക സാദ്ധ്യമല്ല.

ജോയല്‍ ജിജോ പുത്തന്‍പുരയെ സംബന്ധിച്ചിടത്തോളം എനിക്കറിയാവുന്നിടത്തോളം എപ്പോഴും ജീവിത വിശുദ്ധിയാകുന്ന എണ്ണയും കരുതി, ദൈവീക കാര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറാവാതെ ജീവിച്ചു. അനേകം ആത്മാക്കളെ ഈ ചുരുങ്ങിയ കാലയളവില്‍ ഈശോയ്ക്ക്‌വേണ്ടി നേടി, ഒരു മിന്നല്‍ കണക്കെ നമ്മില്‍ നിന്നും മാറിമറിഞ്ഞു.

1998 ഒക്‌ടോബര്‍ മൂന്നാം തീയതി ഞാനുള്‍പ്പെടുന്ന കൂടല്ലൂരെ വെളുത്തേടത്തു കുന്നേല്‍ കുടുംബയോഗത്തില്‍പ്പെട്ട പുത്തന്‍പുരയില്‍ ജിജോ/ ലൈല ദമ്പതികളുടെ മൂത്ത പുത്രനായി സൗദിയിലെ ദമാമില്‍ ജനിച്ചു. 2004-2007 കാലയളവില്‍ ഡഗയില്‍ ജീവിച്ചു. അവിടെ നിന്നും 2007 നവംബറില്‍ അമേരിക്കയില്‍ എത്തി സ്ഥിര താമസമായി. 2021 മേയ്മാസം 29-ാം തീയതി സാന്‍ അന്റോണിയോ കാന്യന്‍ ലേക്കില്‍ കൂട്ടുകാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കാണാതായി. 2021 ജൂണ്‍ 1 ന് ഒത്തിരി പേരുടെ പ്രാര്‍ത്ഥനയുടെയും, പ്രവര്‍ത്തനത്തിന്റെയും, സഹകരണത്തിന്റെയും ഫലമായി ശരീരത്തിന് ഒരു കേടുപാടും കൂടാതെ കിട്ടി.

2021 ജൂണ്‍ 8,9 തിയതികളിലെ ഹൂസ്റ്റണ്‍ കാനാനായ പള്ളിയിലെ ശുശ്രുഷകള്‍ക്ക് ശേഷം പിയര്‍ലാന്റിലെ സൗത്ത് പാര്‍ക്ക് സെമിട്രിയില്‍ അടക്കം ചെയ്തു. ചുരുങ്ങിയ കാലയളവില്‍ തന്നെ ദൈവത്തെ മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കുന്ന ഒരു കുടുംബമായി ഇവര്‍ മാറി. മാതാപിതാക്കളുടെ വിശ്വാസ തീഷ്ണത മക്കളിലേക്കു കൈമാറ്റം ചെയ്യപ്പെട്ടു. അങ്ങനെ മക്കള്‍ മാതാപിതാക്കളേകാള്‍, ദൈവീകകാര്യങ്ങളില്‍ തീഷ്ണമതികളായി എന്നു പറയാം.

ജോയല്‍ ആരായിരുന്നു

ചുരുങ്ങിയ കാലയളവില്‍ പ്രത്യേകിച്ചു 7 വര്‍ഷത്തെ എന്റെ അവരുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നും ജോയല്‍ ആരായിരുന്നു എന്ന് ഞാന്‍ ഓര്‍ത്തെടുക്കുകയാണ്… God Has Plucked the Best of His Best Flowers From the Garden. തീര്‍ത്തും ദൈവത്തിന്റെ പരിമളമായി ജീവിച്ചു, ആ പരിമളം എങ്ങും പരത്തിയ ഒരു യുവകുസുമം. God didnt call us to be successful but to be faithful എന്ന വിശുദ്ധ മദര്‍ തെരേസയുടെ വാക്കുകളെ ഓര്‍മപ്പെടുത്തും വിധമുള്ള അവന്റെ ജീവിതം.

അഭിഷിക്തരെ ആദരിച്ച ജീവിതം

ജോയല്‍ വീട് വിട്ടു എവിടെ എന്ത് ശുശ്രുഷക്കായി പോയാലും അത് എന്നോട് പറഞ്ഞു ആശിര്‍വാദം വാങ്ങിയേ പോകാറുള്ളൂ. എത്ര തിരക്ക് ഉണ്ടെങ്കിലും ഞാന്‍ ഒരു കാര്യം, അത് ഞാന്‍ എന്നല്ല ആരു പറഞ്ഞാലും ചീ എന്ന് അവന്‍ പറയാറില്ലായിരുന്നു. ഒരു സംഭവം ഓര്‍ക്കുന്നു ഞാന്‍ അവന്റെ വികാരി ആയിരിക്കുമ്പോള്‍ ഒരു തിരക്കുള്ള ദിവസം അവന്‍ എവിടെയോ ഒരു ശുശ്രുഷക്ക് പോകാനായി എന്റെ അനുവാദത്തിനും, ആശീര്‍വാദത്തിനുമായി എനിക്ക് മെസേജ് അയച്ചു.

ഞാന്‍ എന്തുകൊണ്ടോ, അതിനു മറുപടി കൊടുക്കാതെ വന്നപ്പോള്‍ അവന്‍ വളരെ അസ്വസ്ഥനായി, അവന്റെ അമ്മ അവനെ ആശ്വസിപ്പിച്ചു, ഒരു പക്ഷെ അച്ഛന്‍ നിന്റെ ടെക്സ്റ്റ് കണ്ടില്ല അല്ലെങ്കില്‍ അച്ചന് തിരക്കായിരിക്കും. അവന്‍ പറഞ്ഞു എന്റെ ശുശ്രുഷ അത് ദൈവാനുഗ്രഹപ്രദമാകണമെങ്കില്‍ അച്ചന്റെ അനുവാദം എനിക്ക് കിട്ടിയെ പറ്റൂ. ഞാന്‍ ഓര്‍ക്കുന്നു അവന്‍ എന്റെ അടുക്കല്‍ വന്നു മുട്ടില്‍ നിന്ന് ആശിര്‍വാദം വാങ്ങിയ ആ നിമിഷം.

മാതാപിതാക്കളെ ആദരിച്ച ജീവിതം

ജോയലിന് 10 വയസുള്ള രണ്ടാമത്തെ ഒരു സഹോദരനുണ്ടെങ്കിലും മാതാപിതാക്കള്‍ക്ക് അവനും, അവന് മാതാപിതാക്കളും ഒരു കുഞ്ഞുതന്നെയായിരുന്നു. അമ്മയുടെ മടിയില്‍ തല ചായിച്ചുറങ്ങുന്നതും അപ്പനും അമ്മയുമായി സ്‌നേഹത്തില്‍ പോരടിക്കുന്നതും ഞാന്‍ പലവട്ടം കണ്ടിടുണ്ട്. മാതാപിതാക്കള്‍ ഒരു കാര്യം പറഞ്ഞാല്‍ അതിനു മറുത്തു ഒരു മറുപടി അവന്‍ പറയാറില്ലായിരുന്നു. ഒരു സംഭവം ഓര്‍ക്കുന്നു…

അമേരിക്കയില്‍ ജീവിക്കുന്ന ഓരോ കുഞ്ഞുങ്ങളുടെയും ഒരു സ്വപ്‌നം കോളേജ് പഠനമാണ്. വീട്ടില്‍ നിന്നും മാറി അപ്പോര്‍ട്ട്‌മെന്റ് എടുത്തോ അല്ലെങ്കില്‍ കൂട്ടുകാരോടൊപ്പം വീട് പങ്കിട്ടോ ജീവിക്കുക എന്നതാണ്. ഒരിക്കല്‍ ജോയല്‍ ഈ ആഗ്രഹം തന്റെ മാതാപിതാക്കളെ അറിയിച്ചു. അവര്‍ വേണ്ടെന്ന് പറഞ്ഞപ്പോള്‍ എതിരായി ഒരു വാക്കുപോലും പറഞ്ഞില്ല. അവന്‍ തന്റെ കോളേജ് പഠനം പൂര്‍ത്തീകരിച്ചത് വീട്ടില്‍ നിന്നുമാണ്. വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നത് ഈ ചെറു പ്രായത്തില്‍ അവന്‍ തന്നെയായിരുന്നു.

രാവിലെ എഴുന്നേറ്റു അപ്പന്‍ ജിജോ പറയുകയാണ് ഒരു ചെരുപ്പ് മേടിച്ചാല്‍ കൊള്ളാമായിരുന്നു എന്ന് പറഞ്ഞാല്‍ വൈകിട്ട് ജോലി കഴിഞ്ഞു വരുമ്പോള്‍ അദേഹത്തിന്റെ അളവിലും ഇഷ്ടത്തിലുമുള്ള ചെരുപ്പ് റെഡി ആയിരിക്കും. വീട് രഹലമി ചെയ്യുന്നതും, വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങിക്കുന്നതുമെല്ലാം ജോയല്‍ ആയിരുന്നു. തലേ ദിവസം കിടന്നുറങ്ങാന്‍ പോകുന്നതിനുമുമ്പു മാതാപിതാക്കള്‍ക്കുള്ള ജോലിക്കുള്ള ഭക്ഷണം പോലും എടുത്തു വെച്ചിരുന്നത് ജോയല്‍ ആയിരുന്നു.

അനുജന്മാരുടെ ചേട്ടന്‍

ജോയല്‍, ജെറി, ജോഷ, എന്ന തന്റെ സഹോദരങ്ങള്‍ക്ക്. അവന്‍ പിതാവായിരുന്നു, സഹോദരനായിരുന്നു, സഹായിയായിരുന്നു, സുഹൃത്തായിരുന്നു അതിനേക്കാളുപരി ഒരു ാീറലഹ ആയിരുന്നു. സാധാരണ പറയുന്ന ഒരു കാര്യമുണ്ടല്ലോ ഇളയത്തുങ്ങള്‍ വളരുന്നത് മൂത്തതിനെ കണ്ടാണെന്നു. ഇത് തീര്‍ത്തും സത്യമായിരുന്നു ഇവിടെ. സത്യത്തില്‍ ഇളയവര്‍ ഒത്തിരി റിലാക്‌സ് ചെയ്താണ് ഈ വീട്ടില്‍ ജീവിച്ചത് കാരണം അവര്‍ക്കു ഒരു വല്യട്ടേന്‍, എല്ലാം നോക്കി നടത്താന്‍ കൂടെ ഉണ്ടായിരുന്നു.

അതുകൊണ്ടാണല്ലോ ജോയലിന്റെ ലേക്ക് മിസിങ് അറിഞ്ഞു ജെറിന്‍ ഇങ്ങനെ… ”പ്രതികരിച്ചത്, എനിക്ക് ജോയല്‍ ഇല്ലാത്ത ആ വീട്ടിലേക്കു പോകണ്ട. കാരണം എനിക്ക് ഒന്നും ചെയ്യാന്‍ അറിയില്ല. മാതാപിതാക്കളെ, അനുജനെ ശുശ്രൂഷിക്കുന്നതുപോലും എനിക്കറിയില്ല കാരണം ഞാന്‍ എല്ലാം ചെയ്തത് ചേട്ടന്റെ നിഴലില്‍ ആയിരുന്നു. എന്റെ ഹോം വര്‍ക്ക് ചെയ്തിരുന്നത്, സ്‌കൂളില്‍ കൊണ്ടുപോകാന്‍ ഭക്ഷണം എടുത്തു വച്ചിരുന്നതു എല്ലാം അവനായിരുന്നു…”

മറ്റുള്ളവര്‍ക്ക് ഒരു അസൂയാപാത്രം

പല മാതാപിതാക്കളും പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട് ഞങ്ങള്‍ക്ക് ജോയലിനെ പോലെ ഒരു കുഞ്ഞുണ്ടായിരുന്നുവെങ്കില്‍. അത്രത്തോളം ജനങ്ങള്‍ അവനെ ഇഷ്ടപ്പെട്ടിരുന്നു. ജോയല്‍ മിസിങ് ആണ് എന്നറിഞ്ഞ നിമിഷം മുതല്‍ തങ്ങളുടെ കുടുബത്തിലെ ഒരു കുഞ്ഞു മിസ്സായ ഒരവസ്ഥയിലായിരുന്നു ഇവിടുത്തുകാര്‍. ദുഖം തളം കെട്ടി നിന്നിരുന്ന അവസ്ഥയിലായിരുന്നു ഓരോ കുടുബവും.

ഒരു ഔട്ടിങ്ങിനെ കുറിച്ച് യുവജനങ്ങള്‍ വീട്ടില്‍ പറയുമ്പോള്‍, അത് ജോയല്‍ ആണ് പ്ലാന്‍ ചെയ്യുന്നത് എന്ന് അറിഞ്ഞാല്‍ പിന്നീട് വേറെ ഒന്നും നോക്കാതെ സമ്മതം കൊടുക്കാന്‍ മാതാപിതാക്കള്‍ തയ്യാറായിരുന്നു എന്ന് കേള്‍ക്കുമ്പോള്‍ എന്ത് മാത്രം ഇവിടുത്തുകാര്‍ ജോയലിനെ ഇഷ്ടപ്പെട്ടിരുന്നു എന്ന് മനസിലാകും. ലൈല പുത്രന്റെ മൃത സംസ്‌കാര ചടങ്ങില്‍ സംസാരിക്കുമ്പോള്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു.

ഇവന് പകരം വേറൊരു കുഞ്ഞാണ് മരിക്കുന്നതെങ്കില്‍ അത് ജോയലിനു ഒരിക്കലും ഇഷ്ടമാവില്ല. കാരണം അവനെ വിശ്വസിച്ചാണ് മാതാപിതാക്കള്‍ തങ്ങളുടെ കുഞ്ഞിനെ അവനോടൊപ്പം വിട്ടത് എന്ന്. ഇതില്‍ നിന്നും തന്നെ, ജോയലിന്റെ മറ്റുള്ളവരോടുള്ള സമീപനം മനസിലാകും.

യുവജങ്ങള്‍ക്ക് വഴികാട്ടി

ജോയല്‍ പ്രവര്‍ത്തിച്ചത് കൂടുതലായും ജുവജങ്ങള്‍ക്കിടയിലാണ്. അവന്റെ വലിയൊരു വേദന യുവജനങ്ങളെ ഓര്‍ത്തായിരുന്നു. ഈശോ ഇത്രമാത്രം നമ്മെ സ്‌നേഹിച്ചിട്ടും എന്ത് കൊണ്ട് ആ സ്‌നേഹം തിരിച്ചറിയാതെ തന്റെ സമപ്രായക്കാര്‍ ജീവിക്കുന്നു എന്നത് അവന്റെ വലിയൊരു ദുഖവും, അത് അവന്‍ പലരോടുമായി പങ്കുവയ്ക്കുകയും അതിനു വേണ്ടി തപം ചെയ്തു, ത്യാഗമെടുത്തു ജീവിച്ചിരുന്നു. യുവജനങ്ങളുടെ ഈശോയിലേക്കുള്ള തിരിച്ചു വരവിനായി, രാത്രി കാലങ്ങളില്‍ കിടന്നുറങ്ങാന്‍, മനോഹര മെത്തയുണ്ടായിട്ടും, തറയില്‍ വെലല േപോലും വിരിക്കാത്തെ കിടന്നുറങ്ങുന്ന ജോയല്‍, യുവജനങ്ങള്‍ക്കായി ദിവ്യകാരുണ്യ സന്നിധിയില്‍ മണിക്കൂറുകള്‍ കുത്തിയിരുന്ന് വചനത്തെ ഭക്ഷിച്ചു ജീവിച്ച ജോയല്‍, അവന്റെ ദുഖം അവന്‍ ഒരിക്കല്‍ പങ്കുവച്ചത് ഞാന്‍ ഓര്‍ക്കുന്നു.

”അച്ചാ ഇത്രമാത്രം യുവജനങ്ങള്‍ക്കും നമ്മുടെ ജനത്തിനും വേണ്ടി ഓടിയിട്ടും എന്താ അച്ചാ ഇവര്‍ അത് തിരിച്ചറിയാത്തത്…” എന്നിട്ടു മന്ദസ്മിതമെന്നവണ്ണം അവന്‍ പറഞ്ഞു… ”ഒരു നാള്‍ അവരതു തിരിച്ചറിയും അല്ലെ അച്ചാ…” അവന്റെ ഉള്ളിലെ വേദന തിരിച്ചറിഞ്ഞ ഞാന്‍ ഇപ്രകാരം പറഞ്ഞു അവനെ സാന്ത്വനിപ്പിച്ചു.

”നമ്മള്‍ ചെയ്യേണ്ടത് നാം ചെയ്യുക, ബാക്കി ദൈവം ചെയ്തുകൊള്ളും…” അതാണ് അവന്റെ കോവര്‍ക്കര്‍ ജെന്നി സൈമ. ജോയലിന്റെ ദുഖം പങ്കുവച്ചപ്പോള്‍ പറഞ്ഞത്. ”അവന്റെ ഉള്ളിലൊരു വേദന ഉണ്ടായിരുന്നു അത് നമ്മുടെ യുവജനം ഈശോയിലേക്കു വരുന്നില്ല…” എന്നതായിരുന്നു എന്ന്. ആത്മാക്കള്‍ക്ക് വേണ്ടിയുള്ള ദാഹം അത് ജോയലിനെ വല്ലാണ്ട് മത്തുപിടിപ്പിച്ചിരുന്നു.

സുഹൃത്ത് വലയത്തെ സ്‌നേഹിച്ചവന്‍

ജോയല്‍ എല്ലാവരുടെയും സ്‌നേഹിതനായിരുന്നു. ഒരാളെയും തന്റെ സ്‌നേഹവലയത്തില്‍ നിന്നും അവന്‍ മാറ്റിനിറുത്തിയില്ല. അവന്റെ ആ ചിരി അവന്റെ മാത്രം സവിശേഷത ആയിരുന്നു. ഒരിക്കല്‍ അവനോടു സംസാരിച്ചിട്ടുള്ളവര്‍ പിന്നീട് അവനെ മറക്കാറില്ല. യുവജനങ്ങള്‍ പലപ്പോഴും തങ്ങള്‍ അഭിമുഖികരിക്കുന്ന ചില പ്രശ്‌നങ്ങള്‍ തുറന്നു പറയാനായി ജോയലിനെ സമിപിക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട്, ചില സമയങ്ങളില്‍ അവന്‍ എന്റെ അടുക്കല്‍ വന്നു അവര്‍ക്കു കൊടുക്കാനുള്ള ഉപദേശങ്ങള്‍, തേടുന്നതും പ്രാര്‍ത്ഥനാസഹായങ്ങള്‍ തേടിയതും ഞാന്‍ ഇപ്പോഴും ഓര്‍ത്തെടുക്കുന്നു.

എന്നാല്‍ ഒരിക്കല്‍ പോലും അവനോടു സംസാരിച്ചവര്‍, ആരോടും പറയരുത് എന്ന് അവനോടു പറഞ്ഞത് രീിളലശൈീി ലെരരൃലലേ പോലെ സൂഷിച്ചതും ഞാന്‍ അഭിമാനത്തോടെ ഓര്‍ക്കുന്നു. ഒരു പക്ഷെ ഇതായിരിക്കാം അവനെ മറ്റുള്ളവരില്‍നിന്നും വ്യത്യസ്തനാക്കുന്നത്. അത് കൊണ്ടാണല്ലോ അവന്റെ ദുരന്ത വാര്‍ത്ത പല യുവജനങ്ങള്‍ക്കും തീവ്രമായ മാനസിക സംഘര്‍ഷത്തിനു കാരണമായത്.

വിശുദ്ധ കുര്‍ബാനയുടെ വില അറിഞ്ഞവന്‍

മണിക്കുറുകള്‍ ദിവ്യകാരുണ്യ സന്നിധിയില്‍ ഇരുന്നു പ്രാര്‍ഥിക്കുന്നതില്‍ ജോയല്‍ ആനന്ദം കണ്ടെത്തിയിരുന്നു. ഒരിക്കല്‍ ഞാന്‍ അവനോടു ചോദിച്ചു എന്തുകൊണ്ടാണ് ദിവ്യകാരുണ്യ സന്നിധിയില്‍ ഇരിക്കാന്‍ മടിതോന്നാത്തത്. അതിനു അവന്‍ പറഞ്ഞ മറുപടി എന്റെ കാഴ്ചപ്പാടുകളെ മാറ്റിമറിച്ചു. അച്ചാ ഈശോ എന്നില്‍ വസിക്കുന്നില്ലെങ്കില്‍ ഞാന്‍ കരയില്‍ പിടിച്ചിട്ട മല്‍സ്യം പോലെയാകും. കരയില്‍ കിടക്കുന്ന മല്‍സ്യത്തിനു ജീവിക്കാന്‍ കഴിയാത്തതുപോലെ എന്നില്‍ ഈശോ വസിക്കുന്നിലെങ്കില്‍ ഞാനും അതിനു തുല്യം.

അതുകൊണ്ടാണ് ആഴ്ചയില്‍ ഒന്നെങ്കിലും കുമ്പസാരിച്ചു എല്ലാ ദിവസവും കുര്‍ബാനയില്‍ പങ്കെടുത്തു കുര്‍ബാന സ്വീകരിക്കാന്‍ അവന്‍ ശ്രദ്ധിച്ചിരുന്നത്. അവന്റെ കുമ്പസാരം പലപ്പോഴും പൂര്‍ണ്ണ മനസ്താപത്തോടും ഒരുക്കത്തോടും ആയിരുന്നു. അവന്റെ മാതാപിതാക്കള്‍ അവനെ വഴക്കു പറഞ്ഞാല്‍ പോലും അവന്‍ കുമ്പസാരിച്ചിരുന്നു. പാപത്തിന്റെ ഒരു പൊടിപോലും തന്നില്‍ ഉണ്ടാകരുത് എന്ന് അവനു നിഷ്‌കര്‍ഷ ഉണ്ടായിരുന്നു.

പ്രാര്‍ത്ഥനയെ പ്രവര്‍ത്തിയാക്കിയവന്‍

എപ്പോഴും എവിടെ പോയാലും കൈയില്‍ ബൈബിളും, ജപമാലയും അവന്റെ കൂട്ടിനുണ്ടാകും. ഒരിക്കല്‍ ഞാന്‍ അവനോടു ചോദിച്ചു, ”നിനക്ക് ഇതിനു നാണക്കേടു തോന്നാറില്ലേ….കൂട്ടുകാര്‍ നിന്നെ കളിയാക്കില്ലേ…” അതിനു അവന്‍ പറഞ്ഞ മറുപടി ഞാന്‍ ജീവിക്കുന്നത് എന്റെ ദൈവത്തെ പ്രീതിപ്പെടുത്താനാ മറ്റുള്ളവര്‍ എന്ത് പറയുന്നു എന്ന് ഞാന്‍ നോക്കാറില്ല. എന്നിട്ടു അവന്‍ കുട്ടി ചേര്‍ത്തു, എന്റെ ദൈവം എന്നെ അവനോടു ചേര്‍ത്ത് നിറുത്തണമെങ്കില്‍, ഇവിടെ ഞാന്‍ അവനെ എന്നോട് ചേര്‍ത്ത് നിറുത്തണം. അതിമനോഹരമായ ഒരു പ്രാര്‍ത്ഥന മുറി അവന്‍ വീട്ടിലൊരുക്കി. അവിടെ വചനം തുറന്നു വെച്ച്, വചനത്തെ ഭക്ഷിക്കുന്ന ജോയലിനെ പലവട്ടം ഞാന്‍ കണ്ടിട്ടുണ്ട്.

അത്മാക്കളെ നേടാന്‍ ആശിച്ചവന്‍ മരണത്തിന്റെ കാലൊച്ച തന്നെ കാത്തിരിക്കുമ്പോഴും അവന്‍ അവസാനമായി കൂടെ ഉണ്ടായിരുന്ന 6 പേരോടുമായി പറഞ്ഞത് അന്ത്യ വിധിയെ കുറിച്ചാണ്, സ്വര്‍ഗത്തെ കുറിച്ച്, നരകത്തെ കുറിച്ച് ശൂദ്ധികരണ സ്ഥലത്തെ കുറിച്ചാണ്. തുടര്‍ന്ന് കൂടെ ഉള്ളവരെകൊണ്ട് അവന്‍ 7 പ്രോമീസ് എടുപ്പിച്ചു. എല്ലാ ദിവസവും ബൈബിള്‍ വായിക്കണം, പരിശുദ്ധ കുര്‍ബാന സാധിക്കുന്നിടത്തോളം സ്വീകരിക്കണം, കുടുംബപ്രാര്‍ത്ഥന മുടക്കരുത്, സോഷ്യല്‍ മീഡിയായുടെ ഉപയോഗം കുറക്കണം, മദ്യത്തിന്റെ ഉപയോഗം ഉപേക്ഷിക്കണം, പാര്‍ട്ടികള്‍ കുറക്കണം, കഴിവിന്റെ വിധത്തില്‍ മറ്റുള്ളവരെ സഹായിക്കണം.

പകരക്കാരനായി മരിച്ച ക്രിസ്തുവിനെ കോപ്പി ചെയ്തവന്‍

മറ്റുള്ളവര്‍ക്കുവേണ്ടി ജീവിച്ചു അവരെ ക്രിസ്തുവിനായി നേടാനുള്ള ആഗ്രഹം അവനു കിട്ടിയത് ക്രിസ്തുവില്‍ നിന്ന് തന്നെയാണ്. അല്ലെങ്കില്‍ ക്രിസ്തുവിന്റെ വേറൊരു പതിപ്പാകാന്‍ അവന്‍ ആഗ്രഹിച്ചു. സമയം ഇല്ലാതിരിക്കുമ്പോഴും ഞാന്‍ ഒരാവശ്യം അറിയിച്ചാല്‍ അവന്റെ ആവശ്യം മാറ്റിവച്ചിട്ടു എന്റെ ആവശ്യം അവന്‍ സാധിച്ചു തരുമായിരുന്നു.

അത് തന്നെയാണ് അവന്‍ മരണസമയത്തും ചെയ്തത്. തന്നെ വിശ്വസിച്ചു കൂടെ വന്ന കൂട്ടുകാരന് എന്തെങ്കിലും സംഭവിച്ചാല്‍, അവരുടെ മാതാപിതാക്കള്‍ക്ക് ഉണ്ടാകുന്ന വേദന മനസ്സില്‍ കണ്ട ജോയേല്‍, അവന്റെ ജീവന്‌വേണ്ടിയുള്ള നിലവിളിക്കു മുമ്പില്‍ വേറൊന്നും ചിന്തിച്ചില്ല. അവന്‍ പകരക്കാരനാകുന്നതില്‍ ആനന്ദം കണ്ടെത്തി.

അഭിഷേക തീ ആളിക്കത്തിച്ചവന്‍

അവന്‍ ഉള്‍പ്പെട്ട anointing fire ministry യുടെയും, sehiyon മിനിസ്ട്രിയുടെയും, ശാലോം മിനിസ്ട്രി യുടെയും അര്‍ഥം അറിഞ്ഞു യേശുവിനായി ആളി കത്തി, ആളി പടര്‍ന്നു അവന്‍ അനേകായിരങ്ങള്‍ക്ക് മാതൃകയായി. പന്തക്കുസ്ത നാളില്‍ തീയായി ആത്മാവ് പറന്നിറങ്ങിയപ്പോള്‍ ശിഷ്യര്‍ക്ക് വന്ന മാറ്റം ചുരുങ്ങിയ വര്‍ഷംകൊണ്ട് ക്രിസ്തുവിനെ അറിഞ്ഞവന്‍, തുടര്‍ന്ന് അപ്പസ്‌തോലന്മാരെ പോലെ തീയായി ആയിരങ്ങള്‍ക്ക് മാതൃകയായി.

വിശുദ്ധി കൊതിച്ചവന്‍

വിശുദ്ധനാകണം എന്ന ആഗ്രഹം ഉള്ളില്‍ സൂക്ഷിച്ചു, അതിനു വേണ്ടി മാത്രം ജീവിച്ചു. അവന്‍ മാത്രമല്ല തന്റെ കൂടെയുള്ളവരും വിശുദ്ധരാകണമെന്നു അവന്‍ കൊതിച്ചു. അതുകൊണ്ടു കുടെയുള്ളവരോട് അവന്‍ പലവട്ടം ചോദിക്കും. ഞാന്‍ വിശുദ്ധനാകുമോ, ഇല്ല ഞാനല്ല നീയേ ആകു, അതിനര്‍ത്ഥം നീയും വിശുദ്ധനാകണം, ഞാനുമെന്ന് അവന്‍ പറയാതെ പറയുകയായിരുന്നു.

ക്രിസ്തുവിന്റെ മാതൃക അവന്‍ പിന്തുടര്‍ന്നു, ക്രിസ്തു കുടെയുള്ളവരോട് പലവട്ടം തന്നെ കുറിച്ച് മറ്റുള്ളവര്‍ എന്താണ് പറയുന്നത് എന്ന് ചോദിക്കാറുണ്ടായിരുന്നു. അതുപോലെ ജോയലും ചോദിച്ചു ഞാന്‍ വിശുദ്ധനാകുമോ, അതിനു എന്തെങ്കിലും എന്നില്‍ കുറവ് നിങ്ങള്‍ കാണുന്നുണ്ടോ. തിരുത്താന്‍ തയ്യാറുള്ളവന്‍. കാരണം അവന്റെ സ്വപ്‌നം സ്വര്‍ഗ്ഗമായിരുന്നു.

കാരണവന്മാരെ സ്‌നേഹിച്ചവന്‍

ഭൂമിയില്‍ ദീര്‍ഘകാലം ജീവിച്ചിരിക്കാന്‍ നിന്റെ മാതാപിതാക്കന്മാരെ ബഹുമാനിക്കുക എന്ന ദൈവകല്‍പനയെ മുറുകെപ്പിടിച്ചു ജീവിക്കാന്‍ ജോയല്‍ ശ്രമിച്ചിരുന്നു. ബോട്ടിലേക്ക് കയറുന്നതിനു മുന്‍പ് അവസാനമായി അവന്‍ സംസാരിച്ചതും കൂടല്ലൂരുള്ള അവന്റെ ഗ്രാന്റ് പേരന്റ്‌സിനോടാണ്. മോനെ ഈ ബോട്ടു യാത്രക്ക് പോകണോ എന്ന അവരുടെ ചോദ്യത്തിന് അവിടെ പോയി മരിക്കാനാണ് ദൈവഹിതമെങ്കില്‍ അത് ഞാന്‍ സന്തോഷത്തോടെ സ്വീകരിക്കും എന്നായിരുന്നു അവന്റെ മറുപടി.

കാരണവന്മാര്‍ വീട്ടില്‍ വരുമ്പോള്‍ അവരെ കുളിപ്പിക്കുന്നതില്‍, അവര്‍ക്കു ഇഷ്ടപെട്ട ഭക്ഷണം കൊടുക്കുന്നതില്‍, അവരുടെ കൂടെ കളിക്കുന്നതില്‍, കിടക്കുന്നതില്‍ അവന്‍ ആനന്ദം കണ്ടെത്തിയിരുന്നു. കനച്ച എണ്ണയുടെ മണം അസഹനീയമായി സ്വന്തം മക്കള്‍ക്ക് തോന്നുമ്പോള്‍ മകളുടെ മകനായ ജോയലിനു അത് സുഗന്ധമായി കരുതി. അമ്മയെ കൂടെ കിടത്തി എന്ന് അവന്റെ’ അമ്മ പറയുമ്പോള്‍ കരണവന്മാരോടുള്ള അവന്റെ സമീപനം മനസിലാകും.

അവന്‍ എനിക്കാര്

സഹോദരന്‍, മകന്‍, സുഹൃത് അതിനും ഒക്കെ മുകളിലായിരുന്നു. ഏതു സമയത്തും സഹായിക്കാന്‍ ഓടിയെത്തുന്നവന്‍. എന്റെ യൂട്യൂബ് ചാനലില്‍ കിടക്കുന്ന ബഹുഭൂരിപഷം വിഡിയോയും ചെയ്തത് അവ തന്നെയാണ്. ആദ്യ വെള്ളിയാഴ്ചകളില്‍ night vigil കഴിഞ്ഞു ഈ കുടുംബം ഒരുമിച്ചിരുന്നു കഞ്ഞി കുടിച്ചിട്ടു പിരിഞ്ഞ ആ നല്ല നാളുകള്‍ ഓര്‍ത്തെടുക്കുന്നു. അന്ന് ഇംഗ്ലീഷ് നൈറ്റ് വിജില്‍ സെഷന്‍ മുഴുവന്‍ കൈകാര്യം ചെയ്തിരുന്നത് ഇവനോ, ജെന്നിയോ അല്ലെങ്കില്‍ ഇവര്‍ ചുമതലപ്പെടുത്തുന്ന ആരെങ്കിലിമോ ആയിരിക്കും. അങ്ങനെയുള്ള ജോയലിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.

ജോയലിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ father saji pinarkayil youtube ചാനല്‍ കാണുക.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments