ഇംഫാല്‍: മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു സ്ത്രീയടക്കം 11 പേര് മരിച്ചു. 10 ഓളം പേര്‍ക്ക് പരുക്കേറ്റു.ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ഖമെന്‍ലോക് മേഖലയില്‍ ഇന്നലെ രാത്രിയോടെയാണ് സംഘര്‍ഷമുണ്ടായത്.ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ വെടിവയ്പ്പിലാണ് 11 പേര് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.
മരിച്ചവരുടെ മൃതദേഹങ്ങളില്‍ വെടിയേറ്റതിന്റെയും വെട്ടേറ്റതിന്റെയും പാടുകളുണ്ട്. അക്രമികള്‍ വീടുകള്‍ക്കും തീയിട്ടു.അതേസമയം, കോണ്‍ഗ്രസ് പ്രതിനിധി സംഘം സംഘര്‍ഷബാധിത മേഖലകള്‍ സന്ദര്‍ശിക്കുന്നുണ്ട്.