Friday, October 18, 2024

HomeMain Storyമുഖ്യമന്ത്രിക്ക് ന്യൂയോര്‍ക്കില്‍ യാത്രയയപ്പ്, കോണ്‍സല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രിക്ക് ന്യൂയോര്‍ക്കില്‍ യാത്രയയപ്പ്, കോണ്‍സല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തി

spot_img
spot_img

ന്യൂയോര്‍ക്ക്: ലോക കേരള സഭയില്‍ പങ്കെടുത്തശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യൂബയിലേക്ക് തിരിച്ചു. ഹവാനയിലേക്ക് പോകുന്ന മുഖ്യമന്ത്രിയെയും സംഘത്തെയും ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ രണ്‍ധിര്‍ ജയ്‌സ്വാള്‍ യാത്രയയച്ചു. നാളെയും മറ്റന്നാളും ഹവാനയിലെ വിവിധ പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. വിവിധ പ്രമുഖരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ജോസ് മാര്‍ട്ടി ദേശീയ സ്മാരകമടക്കം ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും മുഖ്യമന്ത്രി സന്ദര്‍ശിക്കും.

മന്ത്രിമാരായ കെ.എന്‍.ബാലഗോപാല്‍, വീണാ ജോര്‍ജ്, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ. രാമചന്ദ്രന്‍, ജോണ്‍ ബ്രിട്ടാസ് എംപി, ചീഫ് സെക്രട്ടറി വി.പി.ജോയ്, സംസ്ഥാന സര്‍ക്കാരിന്റെ ന്യൂഡല്‍ഹിയിലെ ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി വേണു രാജാമണി, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ക്യൂബയിലെ ഇന്ത്യന്‍ അംബാസിഡര്‍ എസ്.ജാനകി രാമന്‍ തുടങ്ങിയവര്‍ മുഖ്യമന്ത്രിയെ അനുഗമിക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡര്‍ തരണ്‍ജിത്ത് സിങ് സന്ധുവുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരുന്നതിനെക്കുറിച്ചും അതില്‍ എംബസിക്ക് നല്‍കാന്‍ കഴിയുന്ന സഹായങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു. ഡിഫന്‍സ്, സ്‌പേസ് മേഖലകളില്‍ നിക്ഷേപങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് യുഎസ് അംബാസിഡര്‍ അഭിപ്രായപ്പെട്ടു. ഫാര്‍മസ്യൂട്ടിക്കല്‍ വാക്‌സിന്‍ രംഗത്തും സഹകരണത്തിന് സാധ്യതകളുണ്ട്.

ആരോഗ്യ പ്രവര്‍ത്തകരെ അമേരിക്കയിലേക്ക് അയക്കുന്നതിലും അവര്‍ക്ക് നഴ്‌സിങ്ങ് വിദ്യാഭ്യാസം വിപുലീകരിച്ചുകൊണ്ട് നിലവാരം ഉയര്‍ത്തുന്നതിലും അമേരിക്കന്‍ കമ്പനികളുമായി സഹകരണത്തില്‍ ഏര്‍പ്പെടുന്നതിനെപ്പറ്റിയും ചര്‍ച്ച നടന്നു. ടൂറിസം മേഖലയില്‍ സഹകരണത്തിന്റെ വലിയ സാധ്യതകളാണുള്ളത്. മെഡിക്കല്‍ ടൂറിസം രംഗത്തെ സഹകരണം വഴി ആയുര്‍വേദത്തെ ഉള്‍പ്പെടെ പ്രോത്സാഹിപ്പിക്കാന്‍ സാധിക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments