Friday, October 18, 2024

HomeMain Storyഇന്ത്യന്‍ മഹാസമുദ്രത്തിനു കുറുകെ റെയില്‍ റോഡ് നിര്‍മിക്കുമെന്ന് ബൈഡന്‍, പരിഹാസവുമായി പ്രമുഖര്‍

ഇന്ത്യന്‍ മഹാസമുദ്രത്തിനു കുറുകെ റെയില്‍ റോഡ് നിര്‍മിക്കുമെന്ന് ബൈഡന്‍, പരിഹാസവുമായി പ്രമുഖര്‍

spot_img
spot_img

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ മഹാസമുദ്രത്തിനു കുറുകെ റെയില്‍ റോഡ് നിര്‍മിക്കുമെന്ന് യുഎസ് പ്രസിഡന്റ ജോ ബൈഡന്‍ പ്രസ്താവിച്ചു. കണ്‍സര്‍വേഷന്‍ വോട്ടേഴ്‌സ് ലീഗിന്റെ വാര്‍ഷിക പരിപാടിയില്‍ സംസാരിക്കവേയാണ് ബൈഡന്റെ അബദ്ധ പ്രസ്താവന.

”പസിഫിക്കില്‍നിന്നു തുടങ്ങി ഇന്ത്യന്‍ മഹാസമുദ്രത്തിനു കുറുകെ റെയില്‍ റോഡ് നിര്‍മിക്കാന്‍ ഞങ്ങള്‍ക്കു പദ്ധതിയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സോളാര്‍ പ്ലാന്റ് അങ്കോളയില്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്” വൈറ്റ് ഹൗസ് വെബ്‌സൈറ്റില്‍ പബ്ലിഷ് ചെയ്തിരിക്കുന്ന ജോ ബൈഡന്റെ പ്രസംഗത്തിലെ വരികളാണിത്. പ്രസംഗത്തിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബൈഡന്റെ വിമര്‍ശകരും വിഡിയോ പങ്കുവച്ചിട്ടുണ്ട്. ഇതിനകം പത്തുലക്ഷത്തിലേറെ പേര്‍ അവ കണ്ടുകഴിഞ്ഞു.

പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ക്കെതിരെ കടുത്ത കടുത്ത പരിഹാസവും വിമര്‍ശനവുമുയരുന്നുണ്ട്. ‘ശക്തമായ തുടക്കം’ എന്നായിരുന്നു ചിലരുടെ പരിഹാസം. ‘മുത്തച്ഛനെ ബെഡില്‍ കിടത്തൂ’ എന്നായിരുന്നു മിസോറി സെനറ്റര്‍ ജോഷ് ഹാവ്‌ലീസിന്റെ പ്രസ് സെക്രട്ടറി അബിഗേല്‍ മറോണ്‍ ട്വീറ്റ് ചെയ്തത്. ‘എന്റെ അടുത്ത ബിസിനസ് ട്രിപ്പിന് ഇന്ത്യയിലേക്കു ട്രെയിനില്‍ പോകാന്‍ കാത്തിരിക്കുന്നു’ എന്നായിരുന്നു മറ്റൊരാളുടെ ട്വീറ്റ്.

കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് കനേഡിയന്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ ബൈഡന്‍ അബദ്ധത്തില്‍ ചൈനയെ പ്രശംസിച്ചതും വിമര്‍ശനങ്ങള്‍ക്കും പരിഹാസത്തിനും ഇടയാക്കിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments