Sunday, September 8, 2024

HomeMain Storyമണിപ്പൂരില്‍ വന്‍ സംഘര്‍ഷം; മൃതദേഹവുമായി റോഡിലിറങ്ങി പ്രതിഷേധിച്ച്‌ ജനം

മണിപ്പൂരില്‍ വന്‍ സംഘര്‍ഷം; മൃതദേഹവുമായി റോഡിലിറങ്ങി പ്രതിഷേധിച്ച്‌ ജനം

spot_img
spot_img

ഇംഫാല്‍: മണിപ്പൂരില്‍ വൻ സംഘര്‍ഷം. വ്യാഴാഴ്ച രാവിലെ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹവുമായി തെരുവില്‍ ഇറങ്ങിയ ജനക്കൂട്ടം റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിച്ചു. റോഡ് തടഞ്ഞും ജനം പ്രതിഷേധിച്ചതോടെ ആളുകളെ പിരിച്ചുവിടാൻ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

വ്യാഴാഴ്ച രാത്രിയോടെ ഇംഫാലിലെ ഖ്‌വൈറൻബന്ദ് ബസാറിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. കാങ്‌പോക്‌പി ജില്ലയില്‍ സൈന്യവും കലാപകാരികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹവുമായിട്ടായിരുന്നു ആള്‍ക്കൂട്ടത്തിന്റെ പ്രതിഷേധം. മൃതദേഹവുമായി മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്‌ നടത്തുമെന്ന് ആള്‍ക്കൂട്ടം ഭീഷണി മുഴക്കി. ഇതോടെ മൃതദേഹം വിട്ടുകിട്ടാൻ പോലീസ് ശ്രമിച്ചു. തുടര്‍ന്നായിരുന്നു സംഘര്‍ഷം ഉടലെടുത്തത്.

പിന്നാലെ നൂറോളം വരുന്ന ജനക്കൂട്ടം റോഡിലേക്ക് ഇറങ്ങി ടയറുകള്‍ക്കും മറ്റും തീയിടുകയായിരുന്നു. നിരവധി സ്ത്രീകളും തെരുവിറങ്ങി. ബീരേൻ സിംഗ് സര്‍ക്കാരിനെതിരെ സ്ത്രീകള്‍ മുദ്രാവാക്യം വിളിച്ചു. സമാധാനം പുനഃസ്ഥാപിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് സ്ത്രീകള്‍ കുറ്റപ്പെടുത്തി.

ഇന്ന് പുലര്‍ച്ചെ 5.30 ഓടെ നടന്ന വെടിവെയ്പ്പില്‍ മെയ്തെയ് വിഭാഗത്തില്‍പെട്ടയാളാണ് കൊല്ലപ്പെട്ടത്. അതേസമയം പ്രകോപനമില്ലാതെ സൈന്യത്തിന് നേരെ ആയുധധാരികള്‍ വെടിവെയ്ക്കുകയായിരുന്നുവെന്ന് സൈന്യം അറിയിച്ചു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ കൂടുതല്‍ പേരെ വിന്യസിച്ചതായും സൈന്യം വ്യക്തമാക്കി.

അതിനിടെ സംഘര്‍ഷം നടക്കുന്ന പ്രദേശത്ത് നിന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്. അദ്ദേഹം ഇന്ന് വൈകീട്ടോടെയായിരുന്നു മണിപ്പൂരില്‍ എത്തിയത്. ആദ്യം അദ്ദേഹത്തെ പോലീസ് തടഞ്ഞിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് യാത്ര അനുവദിക്കാൻ ആകില്ലെന്ന് പോലീസ് അറിയിക്കുകയായിരുന്നു. എന്നാല്‍ യാത്ര തുടരുമെന്ന് രാഹുല്‍ നിലപാടെടുത്തതോടെ പിന്നീട് ഹെലികോപ്റ്ററില്‍ പോകാൻ അനുമതി നല്‍കുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments