Saturday, September 7, 2024

HomeMain Storyജൂൺ നാലിന് രാജ്യത്ത് പുതിയ ഉദയമുണ്ടാവുമെന്ന് രാഹുൽ ഗാന്ധി

ജൂൺ നാലിന് രാജ്യത്ത് പുതിയ ഉദയമുണ്ടാവുമെന്ന് രാഹുൽ ഗാന്ധി

spot_img
spot_img

ന്യൂഡൽഹി: ജൂൺ നാലിന് രാജ്യത്ത് പുതിയ ഉദയമുണ്ടാവുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇൻഡ്യ മുന്നണി സർക്കാർ രൂപീകരിക്കുമെന്നും രാഹുൽ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ എക്സിലൂടെയാണ് രാഹുലിന്റെ പ്രതികരണം.

ഇന്ന് ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നടക്കുകയാണ്. ഇതുവരെയുള്ള ട്രെൻഡ് വ്യക്തമാണ്. ഇൻഡ്യ മുന്നണി രാജ്യത്ത് സർക്കാർ രുപീകരിക്കാൻ പോവുകയാണ്. കടുത്ത ചൂടിനേയും അവഗണിച്ച് ജനാധിപത്യത്തേയും ഭരണഘടനയേയും സംരക്ഷിക്കാൻ നിങ്ങൾ വോട്ട് ചെയ്യാൻ വരുന്നത് അഭിമാനകരമായ കാര്യമാണെന്നും രാഹുൽ എക്സിൽ കുറിച്ചു.

ഇന്നും നിങ്ങൾ ഒരുമിച്ചെത്തി വോട്ട് ചെയ്യണം. ധാർഷ്ട്യത്തിന്റെ സ്വേച്ഛാധിപത്യത്തിന്റേയും പ്രതീകമായി മാറിയ ഈ സർക്കാരിന് അവസാന പ്രഹരം നൽകണമെന്നും രാഹുൽ ഗാന്ധി ജനങ്ങളോട് അഭ്യർഥിച്ചു. ജൂൺ നാലിന് രാജ്യത്ത് പുതിയ സൂര്യൻ ഉദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments