Sunday, September 8, 2024

HomeNewsIndiaപത്ത് വർഷത്തിനുള്ളിൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വാഹനങ്ങൾ നിർത്തലാക്കും: നിതിൻ ഗഡ്കരി

പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വാഹനങ്ങൾ നിർത്തലാക്കും: നിതിൻ ഗഡ്കരി

spot_img
spot_img

ന്യൂഡൽഹി: ഇന്ത്യയിൽ പെട്രോൾ, ഡീസൽ വാഹനങ്ങൾ പൂർണമായും ഒഴിവാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കി കേന്ദ്ര മന്ത്രി നിതിൻ ഗഡ്‍കരി. 2034 ഓടെ പെട്രോൾ, ഡീസൽ വാഹനങ്ങൾ നിരോധിക്കുന്നതിനായി ഇന്ത്യ പ്രവർത്തിക്കുകയാണെന്ന് ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യവെ ഗഡ്‍കരി പറഞ്ഞതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. ഡീസൽ പെട്രോൾ എഞ്ചിനുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പരമ്പരാഗത വാഹനങ്ങൾക്ക് എതിരെ ഇലക്‌ട്രിക് വാഹനങ്ങളുടെ (ഇവി) ആവശ്യകത അടിവരയിട്ട് നിരത്തിക്കൊണ്ട് അദ്ദേഹം വിശദീകരിച്ചു.

“10 വർഷത്തിനുള്ളിൽ ഈ രാജ്യത്ത് നിന്ന് ഡീസൽ, പെട്രോൾ വാഹനങ്ങൾ ഇല്ലാതാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇക്കാലത്ത്, ഇലക്ട്രിക് സ്‍കൂട്ടറും കാറും ബസും വന്നു. നിങ്ങൾ 100 രൂപ ഡീസലിന് ചെലവഴിക്കുമ്പോൾ, ഈ വാഹനങ്ങൾ വെറും നാലു രൂപയുടെ വൈദ്യുതി ഉപയോഗിക്കുന്നു..” അദ്ദേഹം പറഞ്ഞു.

ശുദ്ധമായ ഗതാഗത ഓപ്ഷനുകളെക്കുറിച്ച് സംസാരിച്ച ഗഡ്‍കരി, സീറോ എമിഷൻ വാഹനങ്ങളുടെയും ബദൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങളുടെയും ആവശ്യകതയെക്കുറിച്ച് വീണ്ടും വീണ്ടും ഊന്നിപ്പറയുന്നു. മലിനീകരണ തോത് കുറയ്ക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും വിദേശരാജ്യങ്ങളിൽ നിന്ന് കൂടുതലായി ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിനെ ആശ്രയിക്കുന്നത് കുറയ്ക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം മുമ്പ് സൂചിപ്പിച്ചിരുന്നു. 

 “ഇത് ബുദ്ധിമുട്ടാണ്, പക്ഷേ അസാധ്യമല്ല. ഇതാണ് എൻ്റെ കാഴ്ചപ്പാട്,” 2024 ഏപ്രിൽ മാസത്തിൽ നിതിൻ ഗഡ്‍കരി പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇന്ത്യയിൽ പെട്രോൾ, ഡീസൽ കാറുകൾ പൂർണമായും ഒഴിവാക്കാനാകുമോയെന്ന ചോദ്യത്തിന് നൂറുശതമാനം എന്നും അന്ന് ഗഡ്‍കരി പറഞ്ഞിരുന്നു.  36 കോടിയിലധികം പെട്രോൾ, ഡീസൽ വാഹനങ്ങളെ നിരത്തുകളിൽ നിന്നും പൂർണ്ണമായും ഒഴിവാക്കുക എന്നത് ബുദ്ധിമുട്ടാണെന്നും എന്നാൽ ഇത് അസാധ്യമല്ലെന്നും ഗഡ്‍കരി വ്യക്തമാക്കിയിരുന്നു. ഇന്ത്യ 16 ലക്ഷം കോടി രൂപയാണ് ഇന്ധന ഇറക്കുമതിക്കായി ചെലവഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു . കർഷകരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും ഗ്രാമങ്ങൾ സമൃദ്ധമാകുന്നതിനും യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്നതിനും ഈ തുക വിനിയോഗിക്കുമെന്നും അന്ന് മന്ത്രി പറഞ്ഞിരുന്നു.  ഹൈബ്രിഡ് വാഹനങ്ങളുടെ ജിഎസ്ടി അഞ്ച് ശതമാനമായും ഫ്‌ളെക്‌സ് എഞ്ചിനുകൾക്ക് 12 ശതമാനമായും കുറയ്ക്കാനുള്ള നിർദ്ദേശം ധനമന്ത്രാലയത്തിന് അയച്ചിട്ടുണ്ട്. ജൈവ ഇന്ധനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ രാജ്യത്തിന് ഇന്ധന ഇറക്കുമതി അവസാനിപ്പിക്കാൻ കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായും മന്ത്രി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments