Saturday, September 7, 2024

HomeNewsIndiaകേജ്‍രിവാൾ ചുമതലകള്‍ കൈമാറി; അതിഷിക്കു ഏകോപന ചുമതല, സന്ദീപ് പഥക്കിന് പാര്‍ട്ടി ചുമതല

കേജ്‍രിവാൾ ചുമതലകള്‍ കൈമാറി; അതിഷിക്കു ഏകോപന ചുമതല, സന്ദീപ് പഥക്കിന് പാര്‍ട്ടി ചുമതല

spot_img
spot_img

ന്യൂഡല്‍ഹി ∙ തിഹാര്‍ ജയിലിലേക്ക് മടങ്ങിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ ചുമതലകള്‍ പാര്‍ട്ടി നേതാക്കള്‍ക്ക് കൈമാറി. ഭരണ നിര്‍വഹണത്തിന്റെ ഏകോപന ചുമതല മന്ത്രി അതിഷി മെര്‍ലേനയ്ക്കാണ് കൈമാറിയത്.

പാര്‍ട്ടി നിയന്ത്രണത്തിന്റെ ചുമതല സംഘടനാ ജനറല്‍ സെക്രട്ടറി സന്ദീപ് പഥക്കിനും നൽകി. മദ്യനയക്കേസില്‍ ഇടക്കാല ജാമ്യ കാലാവധി തീര്‍ന്ന് ജയിലിലേക്ക് മടങ്ങിയ സാഹചര്യത്തിലാണ് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും ചുമതലകള്‍ രണ്ടാം നിര നേതൃത്വത്തിന് കൈമാറിയത്.

ഭാര്യ സുനിത കേജ്‍രിവാൾ തല്‍ക്കാലം സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങേണ്ടതില്ലെന്നാണ് അരവിന്ദ് കേജ്‍രിവാളിന്റെ നിലപാട്. മുതിര്‍ന്ന നേതാവ് സഞ്ജയ് സിങ്ങിനു ചുമതലകളൊന്നും നല്‍കിയിട്ടില്ലെന്നതും ശ്രദ്ധേയം. സ്വാതി മലിവാള്‍ വിഷയത്തില്‍ നേതൃത്വത്തെ സഞ്ജയ് സിങ് വിമർശിച്ചിരുന്നു. മന്ത്രി സൗരഭ് ഭരദ്വാജിനെ പാര്‍ട്ടി നിയന്ത്രണത്തിന്റെ ചുമതലയുള്ള സംഘത്തില്‍ ഉള്‍പ്പെടുത്തി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments