Saturday, September 7, 2024

HomeMain Storyമെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റായി ക്ലോഡിയ ​ഷെയ്ൻബാമിനെ തെരഞ്ഞെടുത്തു

മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റായി ക്ലോഡിയ ​ഷെയ്ൻബാമിനെ തെരഞ്ഞെടുത്തു

spot_img
spot_img

മെക്സിക്കോ സിറ്റി: മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റായി ക്ലോഡിയ ​ഷെയ്ൻബാമിനെ തെരഞ്ഞെടുത്തു. വൻ ഭൂരിപക്ഷത്തിൽ ചരിത്ര വിജയമാണ് മെക്സിക്കോ സിറ്റി മുൻ മേയർകൂടിയായ 61കാരി കരസ്ഥമാക്കിയത്. ഞായറാഴ്ച നടന്ന തെര​​ഞ്ഞെടുപ്പിന്റെ പ്രാഥമിക ഫലം പുറത്തുവന്നപ്പോൾ ക്ലോഡിയോ 58 ശതമാനത്തിനും 60 ശതമാനത്തിനും ഇടയിൽ വോട്ട് ​നേടിയതായി മെക്സിക്കോയുടെ ഔദ്യോഗിക തെര​െഞ്ഞടുപ്പ് അതോറിറ്റി വ്യക്തമാക്കി. മെക്സിക്കൻ ഇടതുപാർട്ടിയായ ‘മൊറേന’യുടെ സ്ഥാനാർഥിയായാണ് ഇവർ മൽസരിച്ചത്. മുഖ്യ എതിരാളിയും വ്യവസായ പ്രമുഖയുമായ സോഷിത് ഗാൽവേസി​നേക്കാളും 30 ശതമാനത്തിലേറെ വോട്ടുകൾക്കാണ് ക്ലോഡിയ മുന്നിട്ടു നിൽക്കുന്നത്.

നിലവിലെ പ്രസിഡന്റ് ആന്ദ്രേസ് മാന്വൽ ലോപസ് ഒബ്രഡോറിന്റെ പിൻഗാമിയായാണ് ഇവർ വരുന്നത്. 2018ൽ മെക്സിക്കോ സിറ്റിയുടെ ആദ്യ വനിതാ മേയറായപ്പോൾ രാജ്യത്തെ ഏറ്റവും സ്വാധീനശേഷിയുള്ള രാഷ്ട്രീയ പദവികളിലൊന്നായി അത് മാറി. മെക്സിക്കൻ രാഷ്ട്രീയത്തിലെ ‘കണ്ണാടി മേൽക്കൂര’ പൊട്ടിച്ചാണ് ക്ലോഡിയ അധികാരത്തിലേക്ക് നടന്നടുത്തതെന്ന് രാഷ്ട്രീയ വിചക്ഷണർ വിലയിരുത്തുന്നു. 200 വർഷത്തെ ചരിത്രത്തിനിടെ ആദ്യമായാണ് ഒരു വനിത രാജ്യത്തെ നയിക്കാനെത്തുന്നത്.

മെക്സിക്കോയുടെ ‘നാലാമത്തെ പരിവർത്തനം’ അഥവാ 4Tഎന്ന പേരിലാണ് പ്രസിഡന്റ് ഒബ്രഡോറും അനുയായികളും ഇവരുടെ വരവിനെ ആഘോഷിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments