Saturday, September 7, 2024

HomeMain Storyസീ ന്യൂസ് എക്‌സിറ്റ് പോള്‍; എന്‍.ഡിഎക്ക് 78 സീറ്റ് കുറയും, കേരളത്തില്‍ 6 സീറ്റ് ലഭിക്കും

സീ ന്യൂസ് എക്‌സിറ്റ് പോള്‍; എന്‍.ഡിഎക്ക് 78 സീറ്റ് കുറയും, കേരളത്തില്‍ 6 സീറ്റ് ലഭിക്കും

spot_img
spot_img

ന്യൂഡല്‍ഹി: ജൂണ്‍ ഒന്നിന് പുറത്തിറക്കിയ എക്‌സിറ്റ് പോളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ പുതിയ എ.ഐ എക്‌സിറ്റ് പോളുമായി സീ ന്യൂസ് ചാനല്‍. ആദ്യപ്രവചനത്തിലുള്ളതിനേക്കാള്‍ എന്‍.ഡി.എക്ക് 78 സീറ്റ് വരെ കുറയുമെന്ന് ബി.ജെ.പി പിന്തുണയോടെ രാജ്യസഭാംഗമായ സുഭാഷ് ചന്ദ്രയുടെ ഉടമസ്ഥതയിലുള്ള ചാനല്‍ പുറത്തുവിട്ട രണ്ടാമത് എക്‌സിറ്റ് പോളില്‍ പറയുന്നു. ഇന്‍ഡ്യ മുന്നണിക്ക് 43 സീറ്റ് വരെ കൂടുമെന്നാണ് സീ ന്യൂസിന്റെ എ.ഐ പ്രവചനം.

കേരളത്തില്‍ എന്‍.ഡി.എക്ക് ആറുസീറ്റാണ് സീന്യൂസ് പ്രവചിക്കുന്നത്. ഇന്‍ഡ്യ മുന്നണിക്ക് 11 സീറ്റും മറ്റുള്ളവര്‍ക്ക് 3 സീറ്റും ലഭിക്കുമെന്ന് ചാനല്‍ പറയുന്നു.

ഒന്നാം പ്രവചനത്തില്‍ എന്‍.ഡി.എക്ക് 353 മുതല്‍ 383 സീറ്റ് വരെയാണ് പ്രവചിച്ചിരുന്നതെങ്കില്‍ രണ്ടാമത്തേതില്‍ 305 മുതല്‍ 315 വരെയായി കുറഞ്ഞു. ഇന്‍ഡ്യ മുന്നണിക്ക് നേരത്തെ പ്രവചിച്ചത് 152-182 സീറ്റായിരുന്നു. ഇത് 180-195 ആയി പുതിയ എക്‌സിറ്റ് പോളില്‍ വര്‍ധിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് പരമാവധി 52 സീറ്റുകള്‍ ലഭിക്കുമെന്നാണ് പുതിയ പ്രവചനത്തില്‍ പ്രതീക്ഷിക്കുന്നത്. നേരത്തെ 04-12 ആയിരുന്നു പറഞ്ഞത്.

ശനിയാഴ്ചയാണ് ആദ്യ എക്‌സിറ്റ് പോള്‍ സീ ന്യൂസ് പുറത്തുവിട്ടത്. ഇന്നലെ എ.ഐ എക്‌സിറ്റ് പോളും പ്രസിദ്ധീകരിച്ചു. 10 കോടി ആളുകളില്‍ നിന്ന് ശേഖരിച്ച അഭിപ്രായങ്ങള്‍ നിര്‍മിത ബുദ്ധി ഉപയോഗിച്ച് വിശകലനം ചെയ്താണ് രണ്ടാമത്തെ എക്‌സിറ്റ് പോള്‍ തയാറാക്കിയതെന്ന് ചാനല്‍ അവകാശപ്പെടുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments