Saturday, September 7, 2024

HomeMain Storyഗസ്സയില്‍ വെടിനിര്‍ത്താനുള്ള ബൈഡന്റെ ശ്രമങ്ങള്‍ക്ക് ബഹ്‌റൈന്റെ പിന്തുണ

ഗസ്സയില്‍ വെടിനിര്‍ത്താനുള്ള ബൈഡന്റെ ശ്രമങ്ങള്‍ക്ക് ബഹ്‌റൈന്റെ പിന്തുണ

spot_img
spot_img

മനാമ: ഗസ്സയില്‍ വെടിനിര്‍ത്താനുള്ള യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ശ്രമങ്ങളെ ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രത്യേകം അഭിനന്ദിച്ചു.

ഇരുവിഭാഗവും അമേരിക്കയുടെ അഭ്യര്‍ഥന ചെവിക്കൊള്ളാനും യുദ്ധം അടിയന്തരമായി നിര്‍ത്താനും തയാറാവേണ്ടതുണ്ട്. ബന്ദികളെയും തടവിലാക്കിയവരെയും മോചിപ്പിക്കാനും മാനുഷിക സഹായത്തിന്റെ അളവ് വര്‍ധിപ്പിക്കാനും എന്നെന്നേക്കുമായി യുദ്ധം ഒഴിവാക്കാനും ഇതുവഴി സാധിക്കുമെന്നാണ് കരുതുന്നത്.

ഗസ്സയുടെ പുനര്‍നിര്‍മാണമടക്കമുള്ള കാര്യങ്ങളും ഗൗരവപൂര്‍വം പരിഗണിക്കേണ്ടതുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ദ്വിരാഷ്ട്ര ഫോര്‍മുലയിലേക്കും അതുവഴി ശാശ്വത സമാധാനത്തിലേക്കും മേഖല വഴിമാറുമെന്ന പ്രതീക്ഷയും വിദേശകാര്യ മന്ത്രാലയം പങ്കുവെച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments