Saturday, September 7, 2024

HomeMain Storyഎന്‍.ഡി.എയ്ക്ക് കേവല ഭൂരിപക്ഷമില്ല, ഇന്ത്യ സഖ്യം ഇഞ്ചോടിഞ്ച്

എന്‍.ഡി.എയ്ക്ക് കേവല ഭൂരിപക്ഷമില്ല, ഇന്ത്യ സഖ്യം ഇഞ്ചോടിഞ്ച്

spot_img
spot_img

ന്യൂഡല്‍ഹി: എക്സിറ്റ് പോള്‍ പ്രവചനങ്ങളെ നിഷ്പ്രഭമാക്കി ഇന്ത്യ സഖ്യം വന്‍കുതിപ്പ് നടത്തിയതോടെ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം കിട്ടാന്‍ ബിജെപി പ്രയാസപ്പെടുകയാണ്. എന്‍ഡിഎ സഖ്യം ലീഡ് ചെയ്യുന്ന സീറ്റുകളുടെ എണ്ണം കേവലഭൂരിപക്ഷം കടന്നിട്ടുണ്ടെങ്കിലും 240 നടുത്ത് സീറ്റുകളില്‍ മാത്രമാണ് ബിജെപിക്ക് ലീഡുള്ളത്. 543 ലോക്സഭയില്‍ 272 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയാണ് ഒന്നും രണ്ടും മോദി സര്‍ക്കാരുകള്‍ അധികാരത്തിലേറിയത്. എന്നാല്‍ ഇത്തവണ 400 കടക്കുമെന്ന മുദ്രാവാക്യമുയര്‍ത്തി നേരിട്ട തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയാണ് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേരിടുന്നത്.

2014-ല്‍ 282 സീറ്റുകളും ബിജെപിക്ക് മാത്രവും എന്‍ഡിഎയ്ക്ക് 336 സീറ്റുകളും ലഭിച്ചിരുന്നു. 2019-ല്‍ ബിജെപി ഒറ്റയ്ക്ക് 303 സീറ്റുകള്‍ നേടുകയും എന്‍ഡിഎയ്ക്ക് 353 സീറ്റുകളും ലഭിച്ചിരുന്നു. ഈ കുതിപ്പിന്റെ ആത്മവിശ്വാസത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണ 400 കടക്കുമെന്ന് അവകാശപ്പെട്ടിരുന്നത്.

ബിജെപി 400 സീറ്റ് ലക്ഷ്യമിടുന്നത് ജനാധിപത്യം തകര്‍ത്ത് ഏകാധിപത്യം അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന കോണ്‍ഗ്രസ് പ്രചാരണം ഫലം കണ്ടുവെന്നാണ് വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വ്യക്തമാകുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments