Saturday, September 7, 2024

HomeMain Storyകേരളത്തില്‍ യു.ഡി.എഫ് മുന്നേറ്റം, രണ്ടിടത്ത് ബി.ജെ.പി

കേരളത്തില്‍ യു.ഡി.എഫ് മുന്നേറ്റം, രണ്ടിടത്ത് ബി.ജെ.പി

spot_img
spot_img

കോഴിക്കോട്: രാഹുല്‍ തരംഗം പ്രകടമായ 2019-നേക്കാള്‍ പല മണ്ഡലങ്ങളിലും ഭൂരിപക്ഷമുയര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ്, എറണാകുളത്ത് ഹൈബി ഈഡന്‍, കോഴിക്കോട്ട് എം.കെ. രാഘവന്‍, വടകരയില്‍ ഷാഫി പറമ്പില്‍ എന്നിവരുടെ ലീഡ് ഒരു ലക്ഷം കടന്നു. രണ്ടാമതുള്ള എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ.ജെ. ഷൈന് ലഭിച്ച ആകെ വോട്ടിനേക്കാള്‍ കൂടുതലാണ്‌ ഹൈബി ഈഡന്റെ ലീഡ്.

യു.ഡി.എഫില്‍ പൊന്നാനിയില്‍ അബ്ദുസമദ് സമദാനിയും മലപ്പുറത്ത് ഇ.ടി. മുഹമ്മദ് ബഷീറും നിലവില്‍ ലീഡ് ഒരു ലക്ഷം കടന്നു. ഇതില്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ രണ്ടര ലക്ഷവും മറികടന്നാണ് കുതിക്കുന്നത്. വയനാട്ടില്‍ രാഹുലിന്റെ ഭൂരിപക്ഷവും രണ്ടുലക്ഷം കടന്നു.

കഴിഞ്ഞ തവണ സംസ്ഥാനത്ത് രാഹുലിന് ശേഷം കൂടുതല്‍ ഭൂരിപക്ഷം ലഭിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡീന്‍ ആയിരുന്നു. നിലവിലെ സാഹചര്യത്തില്‍ കോഴിക്കോട്, വടകര, ഇടുക്കി, എറണാകുളം മണ്ഡലങ്ങളില്‍ നിലവിലെ ഭൂരിപക്ഷം മറികടക്കുമെന്നാണ് വിലയിരുത്തല്‍.

കേരളത്തിൽ 17 സീറ്റുകളിൽ യു.ഡി.എഫും, തൃശൂരിലും തിരുവനന്തപുരത്തും എൻ.ഡി.എയും, ആലത്തൂരിൽ മാത്രം എൽ.ഡി.എഫും ലീഡ് ചെയ്യുന്നു. തൃശൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ബി.ജെ.പിയുടെ സുരേഷ് ഗോപി വിജയം ഉറപ്പിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments