Saturday, September 7, 2024

HomeNewsKeralaതോല്‍ക്കുകയാണെങ്കില്‍ മാന്യമായി തോല്‍ക്കണം: മുരളീധരനെതിരേ പത്മജ

തോല്‍ക്കുകയാണെങ്കില്‍ മാന്യമായി തോല്‍ക്കണം: മുരളീധരനെതിരേ പത്മജ

spot_img
spot_img

തൃശൂര്‍: ആരാണ് കുഴിയില്‍ കൊണ്ടുപോയി ചാടിച്ചതെന്ന് കെ. മുരളീധരനോട് ചോദിക്കണമെന്ന് പത്മജ വേണുഗോപാല്‍. സ്വന്തം നാട്ടില്‍ തോല്‍വി നേരിട്ടതില്‍ മുരളീധരന് വിഷമമുണ്ടാകും. തോല്‍പിക്കുകയാണെങ്കില്‍ മാന്യമായി തോല്‍ക്കണം. ഇതെന്തൊരു തോല്‍വിയാണെന്നും മൂന്നാമത്തെ സ്ഥാനത്തേക്കല്ലേ ഇട്ടതെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.

കെ. കരുണാകരനെ തോല്‍പിച്ചവരുടെ തലമുറ മാറിയിട്ടുണ്ട്. അവരുടെ കൂടെ നിന്ന ഒരു വിഭാഗം ഇപ്പോഴുമുണ്ട്. അവരും പുതിയ ചില ആളുകളും ചേര്‍ന്ന് പുതിയ കമ്പനിയായിട്ടുണ്ട്. അവരെല്ലാം കൂടി ഇതെല്ലാം ചെയ്യുമെന്ന് തനിക്ക് അറിയാമായിരുന്നു. തൃശൂരിലെ അവസ്ഥയെ കുറിച്ച് മുരളീധരന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും പത്മജ വ്യക്തമാക്കി.

ജാതിയും വെറുപ്പിന്റെ രാഷ്ട്രീയവും കളിക്കുന്നത് കോണ്‍ഗ്രസ് ആണ്. കോണ്‍ഗ്രസിലെ അധികാരങ്ങള്‍ ചില കോക്കസുകളുടെ കൈയിലാണ്. തനിക്ക് ബുദ്ധിമുട്ടുണ്ടായപ്പോള്‍ ആരും കേട്ടില്ല. താനെടുത്ത തീരുമാനം തെറ്റിയില്ല. കേരളത്തില്‍ ഇനിയും താമരകള്‍ വിരിയും.

ഉമ്മ വെക്കുന്നതും വിയര്‍പ്പ് തുടച്ചു കൊടുക്കുന്നതും തെറ്റില്ല. തുടച്ചു കൊടുക്കുന്നത് മറ്റ് ഉദ്ദേശത്തിലാവരുതെന്നും പത്മജ ചൂണ്ടിക്കാട്ടി. തൃശൂര്‍ ഒരിക്കലും രാശിയില്ലാത്ത സ്ഥലമായി തോന്നിയിട്ടില്ല. തൃശൂരില്‍ ചിലരുള്ളിടത്തോളം കാലം രാശി ഉണ്ടാവില്ല. രാഷ്ട്രീയമായി രണ്ട് ചേരിയിലാണെങ്കിലും മുരളീധരന്‍ തന്റെ സഹോദരനാണ്. സഹോദരനെ തനിക്ക് നന്നായി അറിയാം.

തൃശൂരിലെ ജനങ്ങള്‍ ബുദ്ധിയുള്ളവരാണ്. സുരേഷ് ഗോപിയെ പോലുള്ള ഒരു മനുഷ്യസ്‌നേഹിക്ക് രാഷ്ട്രീയത്തിനപ്പുറം ബന്ധങ്ങളുണ്ട്. ഒരു വിഭാഗത്തിനും അദ്ദേഹത്തോടെ അകല്‍ച്ചയില്ല എന്നതിന്റെ തെളിവാണ് ആറ് മണ്ഡലങ്ങളില്‍ നിന്ന് ബി.ജെ.പിക്ക് ലഭിച്ച ഭൂരിപക്ഷം.

കോണ്‍ഗ്രസ് നേതാക്കളെ കുറിച്ച് എല്ലാ കാര്യങ്ങളും താന്‍ പറഞ്ഞിട്ടുണ്ട്. ഇനിയും ആവര്‍ത്തിക്കാന്‍ താല്‍പര്യമില്ലെന്നും പത്മജ വേണുഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments