Monday, December 23, 2024

HomeNewsIndiaമോദിയെ നേതാവായി തെരഞ്ഞെടുത്തു; ചന്ദ്രബാബു നായിഡുവും നിതീഷും പിന്തുണച്ചു

മോദിയെ നേതാവായി തെരഞ്ഞെടുത്തു; ചന്ദ്രബാബു നായിഡുവും നിതീഷും പിന്തുണച്ചു

spot_img
spot_img

ന്യൂഡല്‍ഹി: മൂന്നാം വട്ടവും ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്രമോദിയെ തെരഞ്ഞെടുത്തു. ന്യൂഡല്‍ഹിയില്‍ നടന്ന എന്‍ഡിഎ യോഗത്തിലാണഅ ഈ തീരുമാനം. ഇടയുമോ എന്ന ആശങ്കയുണ്ടായിരുന്ന നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും യോഗത്തിലെത്തുകയും പിന്തുണച്ച് കത്ത് നല്കുമെന്നറിയിക്കുകയും ചെയ്തതോടെ മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കാന്‍ തീരുമാനിച്ചത്. എന്‍ഡിഎ സഖ്യത്തിന്റെ നേതാവായി ഏകകണ്ഠമായാണ് മോദിയെ തെരഞ്ഞെടുത്തത്. ശനിയാഴ്ച പുതിയ മന്ത്രിസഭ ചുമതയേല്‍ക്കും.

നരേന്ദ്ര മോദി സര്‍ക്കാര്‍ രൂപികരിക്കുന്നതിനെ നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും പിന്തുണച്ചു. ഇക്കാര്യ വ്യക്തമാക്കി ഇരുവരുടെയും പാര്‍ട്ടികളായ ജെഡിയുവും ടിഡിപിയും പിന്തുണ കത്ത് നല്‍കുകയും ചെയ്തു. ശിവസേനയടക്കമുള്ള പാര്‍ട്ടികളും പിന്തുണക്കത്ത് നല്‍കി. ഏഴ് സ്വതന്ത്ര്യ എംപിമാരും ബിജെപിയെ പിന്തുണയ്ക്കും.

വെള്ളിയാഴ്ച ചേരുന്ന എംപിമാരുടെ യോഗത്തിന് ശേഷം സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അവകാശവാദം ഉന്നയിച്ച് രാഷ്ട്രപതിയെ കാണാമെന്നും യോഗത്തില്‍ തീരുമാനമായി. അമിത് ഷായും നഡ്ഡയും രാജ്‌നാഥ് സിങ്ങും സഖ്യകക്ഷികളുമായി ചര്‍ച്ച നടത്തും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments