Friday, October 18, 2024

HomeNewsIndiaസത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാവാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയും റഷ്യന്‍ പ്രസിഡന്റുമെത്തുമോ

സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയാവാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയും റഷ്യന്‍ പ്രസിഡന്റുമെത്തുമോ

spot_img
spot_img

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രിയായി മൂന്നാം തവണയും നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുന്നത് സാക്ഷിയാവാന്‍ നിരവധി വിദേശ രാഷ്ട്രത്തലവന്‍മാര്‍ എത്തിയേക്കുമെന്നു സൂചന. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ഉള്‍പ്പെടെയുള്ളവരുമായി സത്യപ്രതിജ്ഞാ കാര്യം സംബന്ധിച്ച് പ്രധാമനന്ത്രി നരേന്ദ്ര മോദി സംസാരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്ചെയ്തിട്ടുണ്ട്

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ ദില്ലിയില്‍ പുരോ?ഗമിക്കുന്നു. അയല്‍രാജ്യ തലവന്മാരെ വീണ്ടും സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചിരിക്കുകയാണ് നരേന്ദ്ര മോദി. ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗയെ ക്ഷണിച്ചെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ വക്താവ് അറിയിച്ചു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്കും മോദിയുടെ ക്ഷണമുണ്ട്. അതേസമയം, ഭൂട്ടാന്‍ രാജാവിനോടും നേപ്പാള്‍ പ്രധാനമന്ത്രിയോടും മോദി ഫോണില്‍ സംസാരിച്ചതായാണ് വിവരം.ഇവര്‍ക്ക് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണം ഉണ്ടോയെന്ന് വ്യക്തമല്ല. വ്‌ലാദിമിര്‍ പുടിനും റിഷി സുനക്കും മോദിയുമായി സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവര്‍ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്ക്് സാക്ഷിയാകാന്‍ എത്തുമോ എന്നതില്‍ വ്യക്തത വന്നിട്ടില്ല.

2014ല്‍ ആദ്യ നരേന്ദ്ര മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയും മാലദ്വീപ് പ്രസിഡന്റ്‌റുമടക്കം എല്ലാ സാര്‍ക് തലവന്മാരും ചടങ്ങിന് എത്തിയിരുന്നു. 2019 എട്ട് രാജ്യങ്ങളില്‍ നിന്നുള്ള തലവന്‍മാരാണ് പങ്കെടുത്തത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments