Sunday, December 22, 2024

HomeNewsIndiaകോൺഗ്രസ്‌ പ്രവർത്തക സമിതി യോഗം മറ്റന്നാൾ: പ്രതിപക്ഷ നേതാവിനെ തീരുമാനിക്കും

കോൺഗ്രസ്‌ പ്രവർത്തക സമിതി യോഗം മറ്റന്നാൾ: പ്രതിപക്ഷ നേതാവിനെ തീരുമാനിക്കും

spot_img
spot_img

ന്യൂഡൽഹി: കോൺഗ്രസ്‌ പ്രവർത്തക സമിതി യോഗം മറ്റന്നാൾ ചേരും. പ്രതിപക്ഷ നേതാവാകാൻ രാഹുൽ ഗാന്ധിയോട് പ്രവർത്തകസമിതി ആവശ്യപ്പെടും. തെരഞ്ഞെടുപ്പ് ഫലവും യോ​ഗത്തിൽ‌ വിലയിരുത്തും. എഐസിസി ആസ്ഥാനത്തായിരിക്കും യോ​ഗം നടക്കുക. പരാജയപ്പെട്ട സീറ്റുകളിൽ തോൽവിയുടെ കാരണവും യോഗത്തിൽ ചർച്ച ചെയ്യപ്പെടും.

തെരഞ്ഞെടുപ്പിൽ മികച്ച വിജയമാണ് കോൺ​ഗ്രസ് നേടിയത്. 2019ലെ 52 സീറ്റിൽ നിന്ന് ഇത്തവണ 99 സീറ്റുകൾ കോൺ​ഗ്രസ് നേടിയിരുന്നു. റായ്​ബറേലിയിലും വയനാടും മൂന്ന് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുൽ വിജയിച്ചത്. രാഹുലിനെ പ്രതിപക്ഷനേതാവാക്കാൻ മറ്റ് ഇൻ‍ഡ്യാ മുന്നണി നേതാക്കളും നേരത്തെ ആ​ഗ്രഹം പ്രകടിപ്പിച്ചിരുന്നു.

രാഹുൽ ​ഗാന്ധി ഈ ആവശ്യം നിരസിക്കുകയാണെങ്കിൽ കെ.സി വേണു​ഗോപാൽ, ​ഗൗരവ് ​ഗൊ​ഗോയി അടക്കമുള്ള നേതാക്കൾ പദവിയിലേക്ക് എത്താനുള്ള സാധ്യതയുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments